നിന്നെ ഞാന്‍ ദ്രോഹിക്കില്ല.. പക്ഷേ നീ രാമന്‍പിളളയുടെ ചാരനാകണം.. ഇല്ലെങ്കില്‍ നിന്റെ കുടുംബത്തെ പെടുത്തും”. ഇത് മുഴുവന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.. കോടതിയില്‍ വന്നതിന് ശേഷം ഇതൊക്കെ പുറത്ത് വിടും… നിനക്ക് നിന്റെ കുടുംബം വേണോ രാമന്‍പിളള വേണോ, ഇല്ലെങ്കില്‍ നിന്റെ പഴയ കേസ് ഉള്‍പ്പെടെ നാഷണല്‍ മീഡിയയില്‍ അടക്കം വന്ന് നീ നാറും…ഗുരുതര ആരോപണവുമായി സായ് ശങ്കര്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥരുടെ വധഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി കഴിഞ്ഞ ദിവസമാണ് സൈബര്‍ വിദഗ്ദ്ധന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഇപ്പോഴിതാ ദിലീപ് കേസില്‍ അന്വേഷണ സംഘത്തിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ സൈബര്‍ വിദഗ്ധനായ സായ് ശങ്കര്‍ വീണ്ടും രംഗത്തെത്തുകയാണ്. ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍പിളളയെ കുരുക്കാന്‍ ശ്രമം നടന്നു എന്നാണ് സായ് ശങ്കര്‍ ആരോപിക്കുന്നത്.അന്വേഷണ സംഘത്തിന് എതിരെ സായ് ശങ്കര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

സായ് ശങ്കറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

ഒരു ദിവസം വൈകിട്ട് ഡിവൈഎസ്പി ബൈജു പൗലോസ് വിളിച്ച്‌ എന്നോടൊന്ന് വരാന്‍ പറഞ്ഞു. യുഎഫ്‌എഡി റിപ്പോര്‍ട്ട് സ്റ്റക്ക് ആവുകയാണ് സഹായിക്കാമോ എന്ന് പറഞ്ഞു. താന്‍ നേരിട്ട് ചെന്ന് കണ്ടു. ആദ്യം ചാലക്കുടി കൊരട്ടിയില്‍ വെച്ച്‌ കാണാമെന്ന് പറഞ്ഞു. പിന്നെ കൊണ്ട് പോകുന്നത് എസ്പി സുദര്‍ശന്റെ അടുത്ത് തൃശൂര്‍ പോലീസ് അക്കാദമിയിലേക്കാണ്. അവിടെ വെച്ച്‌ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. ആ ചോദ്യം ചെയ്യല്‍ മുഴുവന്‍ തന്റെ ഡിവൈസില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അത് ആവശ്യം വരുന്ന ഘട്ടത്തില്‍ കോടതിയില്‍ സമര്‍പ്പിക്കും. ബട്ടണ്‍ ക്യാമറയിലാണ് മുഴുവന്‍ സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്തത്.

ചോദ്യം ചെയ്യല്‍ കഴിഞ്ഞ പുറത്ത് ഇറങ്ങുമ്ബോള്‍ ബൈജു പൗലോസ് പറഞ്ഞു, ”നിന്നെ ഞാന്‍ ദ്രോഹിക്കില്ല. പക്ഷേ നീ രാമന്‍പിളളയുടെ ചാരനാകണം. ഇല്ലെങ്കില്‍ നിന്റെ കുടുംബത്തെ പെടുത്തും”. ഇത് മുഴുവന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കോടതിയില്‍ വന്നതിന് ശേഷം ഇതൊക്കെ പുറത്ത് വിടും. തനിക്ക് എതിരെയുളള കേസുകള്‍ വന്നിട്ടുളളത് ബൈജു പൗലോസ് എവിടെയൊക്കെ ഇരിക്കുന്നുവോ അവിടൊക്കെയാണ്. അല്ലാതെ തനിക്കെതിരെ കേസൊന്നും വന്നിട്ടില്ല. അഡ്വക്കേറ്റ് രാമന്‍പിളളയുടെ ഓഫീസില്‍ വെച്ചാണ് ദിലീപിനെ ആദ്യമായി കാണുന്നത്. ദിലീപിന്റെ ഫോണില്‍ നിന്ന് ഫോട്ടോസ് പെന്‍ഡ്രൈവിലേക്ക് കോപി ചെയ്ത് നല്‍കാന്‍ പറഞ്ഞപ്പോള്‍ അത് ചെയ്തു. അന്വേഷണ സംഘം തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടൊന്നും കാര്യമില്ലെന്ന് മനസ്സിലായപ്പോള്‍ ഇവര്‍ കോടതിയില്‍ ഒരു സത്യവാങ്മൂലം നല്‍കി.

ലാബ്‌സ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഫോണില്‍ കൃത്രിമത്വം നടത്തിയത് എന്ന്. പിന്നെ എന്തിനാണ് തന്നെ ഇങ്ങനെ പീഡിപ്പിക്കുന്നത്. ഫോട്ടോ കോപി ചെയ്ത് കൊടുക്കുന്നത് നിയമപരമായി എങ്ങനെയാണ് തെറ്റാകുന്നത്. തനിക്ക് ഈ കേസിലൊന്നും യാതൊരു വിധത്തിലുമുളള പങ്കുമില്ല. നിനക്ക് നിന്റെ കുടുംബം വേണോ രാമന്‍പിളള വേണോ, ഇല്ലെങ്കില്‍ നിന്റെ പഴയ കേസ് ഉള്‍പ്പെടെ നാഷണല്‍ മീഡിയയില്‍ അടക്കം വന്ന് നീ നാറും. അത് തന്നെയാണ് നടക്കുന്നത്. ദിലീപിന് രാമന്‍പിളളയും പറഞ്ഞിട്ട് ചെയ്തു എന്നുളള മൊഴിയാണ് അവര്‍ക്ക് വേണ്ടത്. ദിലീപിന് ശിക്ഷ കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യട്ടെ. അതൊക്കെ കോടതി തീരുമാനിക്കട്ടെ. വെള്ളിയാഴ്ച ബൈജു പൗലോസ് തന്നെ വിളിച്ചു. ”രാമന്‍പിളളയുടെ അവിടെ നടക്കുന്ന സകല സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്യണം. വൈഫൈ റൂട്ടര്‍ ഹാക്ക് ചെയ്യണം. ഇല്ലെങ്കില്‍ നിന്റെ കുടുംബം പെടും” എന്ന് പറഞ്ഞു.

ഈ ബാലചന്ദ്ര കുമാര്‍ പറഞ്ഞ വധഗൂഢാലോചന 2017ല്‍ നടന്ന കേസാണ്. ആപ്പിള്‍ 12, ആപ്പിള്‍ 13 പ്രോ ഒക്കെ കമ്ബനി 2020, 2021ലുക്കെയാണ് കമ്ബനി ലോഞ്ച് ചെയ്തത്. പിന്നെ എന്ത് തെളിവാണ് ഫോണിലുണ്ടാവുക. ഈ ബൈജു പൗലോസ് തന്റെ പിന്നാലെ നടക്കുന്നതിന്റെ കാര്യമെന്താണ്. ബൈജു കെ പൗലോസിന്റെ ഭാര്യയുടെ കസിന്റെ വിവാഹം ഡിവോഴ്‌സിലെത്തിയ സംഭവത്തില്‍ തന്നോട് വിരോധമുണ്ട്. 2017ലെ കേസില്‍ 2021ലെ ഫോണുപയോഗിച്ച്‌ പോലീസ് എന്ത് തെളിവുണ്ടാക്കാനാണ് ശ്രമിക്കുന്നത്. താനൊരു ദിലീപ് വാദിയല്ല”.

prp

Leave a Reply

*