ഇടുക്കി: ഒക്‌ടോബര്‍ പകുതിയോടെ എത്തുമെന്നു പ്രതീക്ഷിച്ചിരുന്ന തുലാവര്‍ഷം കേരളത്തില്‍ നാളെ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നാലു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ ഈ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നതിനാല്‍ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 3, 4 തീയതികളില്‍ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചെറിയ ന്യൂനമര്‍ദ്ദങ്ങള്‍ കാറ്റിന്‍റെ ഗതിയില്‍ മാറ്റം വരുത്തുന്നതാണ് തുലാവര്‍ഷം വൈകാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു
