സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി പ്രായോഗികമല്ല; ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്: മുഖ്യമന്ത്രിക്ക് കത്തയച്ച്‌ ശ്രീധരന്‍

തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍ പദ്ധതികേരളത്തിന്ഗുണകരമാകില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍.

അതിവേഗ റെയില്‍ സംബന്ധിച്ചു സാമൂഹികമായും രാഷ്ട്രീയമായും കേരളം ചൂടോടെ ചര്‍ച്ച ചെയ്യുമ്ബോള്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കി.

നാല് എംഎല്‍എമാരുടെ ചോദ്യത്തിനുത്തരമായി സില്‍വര്‍ ലൈന്‍ സംബന്ധിച്ച്‌ നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയിലെ പൊരുത്തക്കേടിനെക്കുറിച്ചുള്ള ആശങ്കയാണ് കത്തിലൂടെ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചത്. അതേസമയം പരിസ്ഥിതിയെ തകര്‍ക്കുന്ന കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് യുവകലാസാഹിതി ജില്ല പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കിയാല്‍ പതിനായിരങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും. സംസ്ഥാനത്തെ കുന്നുകളും വയലുകളും തണ്ണീര്‍തടങ്ങളും ഇല്ലാതാകും. ഇത് കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും യോഗം വിലയിരുത്തി.

prp

Leave a Reply

*