ഖത്തര്‍ പ്രതിസന്ധി തുടരുന്നു: പ്രവാസി മലയാളികള്‍ക്ക് യാത്രാചിലവ് കൂടുന്നു

ദോഹ: വിമാനക്കമ്ബനികള്‍ ഖത്തറിലേക്കും പുറത്തേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലയ്ക്കുന്നു. നയതന്ത്ര    പ്രതിസന്ധി തുടരുകയാണെങ്കില്‍ വേനലവധിയും റംസാനും പ്രമാണിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് കനത്ത സാമ്ബത്തിക നഷ്ടമുണ്ടായേക്കുമെന്നാണ് സൂചന.

സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചുരുങ്ങിയത് ആറോളം വിമാനകമ്ബനികളാണ് ഇന്നലെ അര്‍ധരാത്രിയോടെ ഖത്തറിലേക്കും ഖത്തറില്‍ നിന്ന് പുറത്തേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

ഫ്ളൈറ്റുകളില്‍ ടിക്കറ്റെടുത്തവരും ബുക്ക് ചെയ്തവരുമായ നിരവധി യാത്രക്കാര്‍ ടിക്കറ്റുകള്‍ റദ്ദാക്കാനും പകരം മറ്റ് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കാനുമുള്ള ശ്രമങ്ങളിലാണ്.

ഖത്തറില്‍ നിന്നും ദുബായ് വഴി പോകുന്ന എല്ലാ വിമാനങ്ങള്‍ക്കും ദുബായിയുടെ വ്യോമമേഖലയില്‍ നിരോധനം ഏര്‍പെടുത്തിയതിനാല്‍ ജെറ്റ് എയര്‍വേയ്സ് ഉള്‍പ്പെടെ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഇറാന്‍റെ വ്യോമമേഖല വഴിയാണ് ഇന്ത്യയിലേക്ക് പറക്കുന്നത്.

prp

Leave a Reply

*