അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ നിരോധിച്ച പബ്ജി തിരികെ വന്നേക്കും

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളിലൊന്നായ പബ്ജി (പ്ലയേഴ്സ് അണ്‍നോണ്‍ ബാറ്റില്‍ഗ്രൗണ്ട്സ്) തിരികെ വന്നേക്കും.

പബ്ജി മൊബൈല്‍ ഇന്ത്യയില്‍ പുനരവതരിപ്പിക്കാന്‍ മാതൃ കമ്ബനിയായ ക്രാഫ്റ്റണിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി സൂചനയുണ്ടെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക സ്ഥിരീകരണം സര്‍ക്കാരിന്റെയും പബ്ജിയുടെയോ ഭാഗത്തിനിന്നു വന്നിട്ടില്ല.

ലഡാക്കില്‍ ചൈന പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെയാണു പബ്ജിയും ടിക് ടോക്കും ഉള്‍പ്പെടെ നൂറിലേറെ ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

ഐടി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണു മൊബൈല്‍ ഗെയിമായ പബ്ജി ഉള്‍പ്പെടെ നിരോധിച്ചതെന്നാണ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചത്. പബ്ജിയുടെ നിരോധനം നീക്കിയെന്ന വാര്‍ത്തകള്‍ ആവേശത്തോടെയാണ് യുവാക്കളായ ആരാധകര്‍ കാണുന്നത്.

prp

Leave a Reply

*