പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷീജിന്‍ പിംഗും ഒരേ വേദിയില്‍ : നവംബറില്‍ കാത്തിരിക്കുന്നത് മൂന്ന് കൂടിക്കാഴ്ചകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങും ഹി മാസത്തില്‍ പങ്കെടുക്കുന്നത് മൂന്ന് കൂടിക്കാഴ്ചകളില്‍. ഗാല്‍വന്‍ സംഘര്‍ഷത്തിനു ശേഷം ഇന്ത്യ ചൈന രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണ് ഷാങ്ങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടി.

ജൂണ്‍ 15 ന് ഉണ്ടായ അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യക്കാര്‍ മരിച്ചതോടെ ഇന്ത്യ-ചൈന ബന്ധം അങ്ങേയറ്റം വഷളായിരുന്നു. നവംബര്‍ പത്താം തീയതി ഷാങ്ഹായി കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ രാഷ്ട്രത്തലവന്മാരുടെ യോഗമാണ് ഇരുവരും പങ്കെടുക്കുന്ന ആദ്യ കൂടിക്കാഴ്ച.

നവംബര്‍ പതിനേഴാം തിയതി നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും, 21 22 തീയതികളില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലും ശക്തരായ രണ്ടു രാഷ്ട്രത്തലവന്മാരും പങ്കെടുക്കും. ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍, ബ്രിക്സ് എന്നീ ഉച്ചകോടികള്‍ക്ക് ആതിഥ്യം വഹിക്കുക റഷ്യയാണെങ്കില്‍, ജി-20 ഉച്ചകോടി നടക്കുന്ന സൗദി അറേബ്യയിലാണ്.

prp

Leave a Reply

*