പൊലീസിന്റെ ചെറു ചലനങ്ങള്‍ പോലും അപ്പപ്പോള്‍ അറിഞ്ഞ് പോപ്പുലര്‍ ഫ്രണ്ട്; നേതാവിനെ എപ്പോള്‍ അറസ്റ്റ് ചെയ്യണം എന്ന് തീരുമാനിക്കുന്നത് പോലും പോപ്പുലര്‍ ഫ്രണ്ട്; പൊലീസിലും അമര്‍ഷം പുകയുന്നു

കൊച്ചി: പൊലീസിന്റെ ചെറു ചലനങ്ങള്‍ പോലും അപ്പപ്പോള്‍ അറിയുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ഇന്റലിജന്‍സ് കണ്ട് ഞെട്ടി കേരള പൊലീസ്.

തങ്ങളുടെ ഓരോ നീക്കങ്ങളും അറിഞ്ഞ് പ്രതിരോധം തീര്‍ക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടിന് മുന്നില്‍ പൊലീസിന് പലപ്പോഴും വഴങ്ങേണ്ടിയും വരുന്നു. ഭരണ സ്വാധീനമോ മറ്റ് അധികാരങ്ങളോ ഇല്ലാത്ത ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വഴങ്ങേണ്ടി വരുന്നതില്‍ പൊലീസിനുള്ളില്‍ തന്നെ അമര്‍ഷം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അം​ഗം യഹിയ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ രാത്രിയില്‍ പൊലീസ് എത്തുന്ന വിവരം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നേരത്തേ അറിഞ്ഞ് അവിടെ സംഘടിച്ചിരുന്നു. 28ന് രാത്രി തൃശൂര്‍ പെരുമ്ബിലാവ് പട്ടാമ്ബി റോഡിലെ വീട്ടില്‍ യഹിയ തങ്ങളെ തേടി പൊലീസ് എത്തിയെങ്കിലും പാതിരാത്രി അറസ്റ്റ് ചെയ്തു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നു സ്ഥലത്തെത്തിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. ഇതോടെ വാക്കു തര്‍ക്കമുണ്ടാവുകയും പൊലീസ് വാഹനം തടയുകയും ചെയ്തു. രാവിലെ കുന്നംകുളം സ്റ്റേഷനില്‍ ഹാജരാകാം എന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നു പൊലീസ് മടങ്ങി. രാവിലെ എട്ടോടെ സ്റ്റേഷനില്‍ എത്തിയ യഹിയയെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. യഹിയ തങ്ങളെ അറസ്റ്റ് ചെയ്തതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. നാടകീയതകള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്.

അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ പൊലീസ് വാഹനം തടഞ്ഞു ബലമായി മോചിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യഹിയ തങ്ങളെ കുന്നംകുളത്തു നിന്ന് അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്കു പൊലീസ് അകമ്ബടിയോടെ കൊണ്ടുപോകുമ്ബോഴാണ് മോചിപ്പിക്കാന്‍ ശ്രമം നടന്നത്. ആലുവ കമ്ബനിപ്പടി മെട്രോ സ്റ്റേഷനു മുന്‍പിലാണു ഇവര്‍ വലിയ സംഘമായെത്തി പൊലീസ് വാഹനം തടഞ്ഞത്. സംഘം മുദ്രാവാക്യം വിളിച്ചു വാഹനത്തിനു മുന്‍പില്‍ അണിനിരക്കുകയായിരുന്നു.

കുഞ്ഞുണ്ണിക്കര പത്തായപ്പുരക്കല്‍ സുധീര്‍ (45), എരമം ഓലിപ്പറമ്ബില്‍ സാദിഖ് (43), ഓലിപ്പറമ്ബില്‍ ഷമീര്‍ (38), പയ്യപിള്ളി ഷഫീഖ് (38), ഏലൂക്കര അത്തനാട്ട് അന്‍വര്‍ (42), ഉളിയന്നൂര്‍ പല്ലേരിക്കണ്ടം കാസിം (36) എന്നിവരാണ് അറസ്റ്റിലായത്. വാഹനം തടഞ്ഞ സംഭവത്തില്‍ അന്‍പതോളം പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കുമ്ബളം ടോള്‍ പ്ലാസയില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സംഭവത്തില്‍ കുമ്ബളം സ്വദേശികളായ 5 പേരുള്‍പ്പെടെ 15 പേര്‍ക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു.

രണ്ടാം പ്രതിയും പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ മുജീബിനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. മുദ്രാവാക്യം വിളിച്ച കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. കൗണ്‍സിലിങ് നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും കിട്ടിയില്ലെന്നതാണ് വസ്തുത.

prp

Leave a Reply

*