സി.പി.​ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന്​ പിണറായി വിജയന്‍

ന്യൂഡല്‍ഹി: മന്ത്രസഭാ യോഗത്തില്‍ നിന്ന്​ വിട്ടുനിന്ന സി.പി.​എെ നിലപാടില്‍ സി.പി.എം അവെയ്​ലബിള്‍ പി.ബിയില്‍ രൂക്ഷ വിമര്‍ശനം. ​സി.പി.​ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പി.ബിയില്‍ പറഞ്ഞു. സി.പി.​യുടെ വിമര്‍ശനങ്ങള്‍ക്ക്​ മറുപടി കൊടുക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനെ യോഗം ചുമതലപ്പെടുത്തി.

വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ആവശ്യമായ വേദി ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന നടപടിയാണ് പി.ബിയെ ചൊടിപ്പിച്ചത്. ഇതൊരു അസാധാരണ സംഭവമാണെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, പാര്‍ട്ടി മുഖപത്രത്തിലൂടെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എ.കെ ബാലന്‍ ഉള്‍പ്പടെയുള്ള നേതാക്കളും സി.പി.​ഐ ക്കെതിരെ വ്യാഴാഴ്​ച രംഗത്തെത്തിയിരുന്നു.

ഡല്‍ഹിയില്‍ ചേര്‍ന്ന അവെയ്​ലബിള്‍ പി.ബി യോഗത്തില്‍ പിണറായി വിജയനടക്കം ആറ്​ പേരാണ്​ പ​ങ്കെടുത്തിരുന്നത്​. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ പ​ങ്കെടുത്തിരുന്നില്ല.

 

prp

Related posts

Leave a Reply

*