പിണറായി വിജയന്‍ രാജ്യത്തെ ഇടത് പക്ഷത്തിന്‍റെ പ്രതീക്ഷയാണ്!

ന്യൂഡല്‍ഹി:രാജ്യത്തെ ഇടത് പക്ഷ രാഷ്ട്രീയം ഏറ്റവും സങ്കീര്‍ണ്ണമായ കാലഘട്ടത്തില്‍ കൂടെയാണ് കടന്ന് പോകുന്നത്.

ഇടത് പക്ഷ പാര്‍ട്ടികളുടെ ശക്തി ദുര്‍ഗങ്ങളായിരുന്ന പശ്ചിമ ബംഗാളിലും തൃപുരയിലും ഇന്ന് അധികാരം രാഷ്ട്രീയ എതിരാളികള്‍ കയ്യാളുകയാണ്.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചപ്പോള്‍ ഇടത് കോട്ടയാണ് തകര്‍ന്നത്.
ഇനി ഒരു തിരിച്ചുവരവ് സമീപകാലത്ത് സാധ്യമല്ലാത്ത വിധത്തില്‍ സിപിഎം പശ്ചിമ ബംഗാളില്‍ തകര്‍ന്നു തരിപ്പണമായി.

മമതയ്ക്കെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താന്‍ കഴിഞ്ഞ ബിജെപിയാകട്ടെ സംസ്ഥാനത്ത് ഗണ്യമായ വളര്‍ച്ചനേടുകയും
മമതയുടെ തൃണമൂലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയുമാണ്.

തൃപുരയില്‍ ബിജെപി സിപിഎമ്മില്‍ നിന്ന് അധികാരം പിടിച്ചെടുക്കുകയും വളരെ വലിയ രാഷ്ട്രീയ വളര്‍ച്ച കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

ഇങ്ങനെ രാജ്യത്തെ ഇടത് പാര്‍ട്ടികള്‍ ഇന്ന് അധികാരത്തില്‍ ഇരിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 സീറ്റുകളില്‍ വെറും ഒരു സീറ്റ് മാത്രം ജയിച്ച അവസ്ഥയില്‍ നിന്നും മുന്നോട്ട് പോകുന്നതിന്
പാര്‍ട്ടിക്ക് കഴിഞ്ഞു എന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
കേരളത്തില്‍ ഇടത് പക്ഷ പാര്‍ട്ടികളായ ആര്‍എസ്പിയും ഫോര്‍വെര്‍ഡ് ബ്ലോക്കും കോണ്‍ഗ്രെസ് സഖ്യത്തിനോപ്പമാണ്.
എന്നാലും ദേശീയ തലത്തില്‍ ഇടത് പാര്‍ട്ടികളുടെ പ്രതീക്ഷയുടെ കേന്ദ്രബിന്ദുവായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാറുകയാണ്.
സിപിഎം നും സിപിഐ ക്കും കാര്യമായ സ്വാധീനമുള്ള സംസ്ഥാനമാണ് കേരളം.താഴെതട്ടില്‍ വരെ പാര്‍ട്ടിക്ക് സംഘടനാ സംവിധാനം ഉണ്ട്.
വര്‍ഗ ബഹുജന സംഘടനകള്‍ ഒക്കെ ശക്തവുമാണ്.ഈ സാഹചര്യത്തില്‍ ഒരിക്കല്‍ ബംഗാളിലും ത്രുപുരയിലും ഉണ്ടായിരുന്നത് പോലെ
ഭരണ തുടര്‍ച്ച എന്നത് കേരളത്തില്‍ സിപിഎം പ്രതീക്ഷിക്കുകയാണ്.ഈ പ്രതീക്ഷയുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രി പിണറായി വിജയനാണ്.

കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എന്നതില്‍ നിന്ന് മാറി തുടര്‍ഭരണം എന്നത് സിപിഎം ലക്ഷ്യം വെയ്ക്കുകയാണ്.
1969മുതല്‍70 വരെയും 1970-77 കാലയളവിലും സി അച്യുതമേനോന്‍ എന്ന സിപിഐ നേതാവ് കോണ്‍ഗ്രസ്‌ സഖ്യത്തില്‍,
സപ്ത കക്ഷി മുന്നണിയുടെ ഭാഗമായി ഭരണതുടര്‍ച്ച നേടിയത് ഒഴിച്ച്‌ നിര്‍ത്തിയാല്‍ കേരളത്തില്‍ തുടര്‍ഭരണം നേടുന്നതിന് സിപിഎം നയിക്കുന്ന
ഇടത് പക്ഷജനാധിപത്യമുന്നണിക്കോ കോണ്‍ഗ്രെസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിക്കോ കഴിഞ്ഞിട്ടില്ല,അങ്ങനെയുള്ള കേരളത്തില്‍
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ വലിയ പരാജയം നേരിട്ട കേരളത്തില്‍ പാര്‍ട്ടി തുടര്‍ ഭരണം പ്രതീക്ഷിക്കുന്നു.
പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി അവസരങ്ങളെയും അര്‍ദ്ധ അവസരങ്ങളേയും മുതലെടുക്കുന്നതിലാണ് പാര്‍ട്ടിയുടെ പ്രതീക്ഷ,

;”ഈ കരുതലും തണലും കേരളം ഏറെക്കാലം പ്രതീക്ഷിക്കുന്നു”
കൊറോണ പ്രതിരോധം അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ പോലും കേരളത്തെ ക്കുറിച്ചുള്ള ചര്‍ച്ചയാക്കി മാറ്റുന്നതിന് ഇടത് ബുദ്ധി കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞു.
രാജ്യത്തെ ഇടതുപക്ഷത്തെ സംബന്ധിച്ചടുത്തോളം കേരളം എന്നത് തങ്ങളുടെ പ്രതീക്ഷയുടെ കച്ചിതുരുമ്ബാണ്.ഇടത് പക്ഷത്തിനും ഇടത് രാഷ്ട്രീയത്തിനും
ഇനിയും പ്രസക്തിയുണ്ടെന്ന് തെളിയിക്കുവാന്‍ അവര്‍ക്ക് കേരളത്തില്‍ ഭരണതുടര്‍ച്ചകൂടിയേ തീരൂ,എന്നതാണ് അവസ്ഥ,അതിനായി സന്ധിചേരലും സമരസപെടലും
വിട്ട്വീഴ്ച്ചകളും ഒക്കെ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കാം,അതൊക്കെ ഏത് രീതിയില്‍ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

prp

Leave a Reply

*