ഫോണ്‍ കത്തിപോകാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?

gty_smartphone_fire_jt_140201_16x9_608

സ്മാര്‍ട്ട്‌ഫോണുകളിലെ പുതിയ പവര്‍ പ്രോസിസ്സിങ്ങും അതിവേഗ ചാര്‍ജിംഗ് ടെക്നോളജികളുമെല്ലാം കാരണം ഫോണില്‍ അതിതാപനം ഉണ്ടാകാന്‍ വളരെയേറെ സാധ്യതയുണ്ട്. ഫോണിന് അതിതാപനം ഉണ്ടാകാതിരിക്കാന്‍ ഇത്തിരി കാര്യങ്ങള്‍ ശ്രദ്ധിക്കാം.

 

  • ഫോണിന്‍റെ കേസ് ഊരി മാറ്റാം

removing-silicone-phone-case

കവര്‍ കേസിന്‍റെ ഉള്ളില്‍ ഇരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ പെട്ടെന്ന് ചൂടാകും. ഇത് ഊരി മാറ്റിയാല്‍ ഒരു പരിധി വരെ ചൂടിനെ ചെറുക്കാം.

 

  • കട്ടിയുള്ള സര്‍ഫസില്‍ വെച്ച് ചാര്‍ജ് ചെയ്യാം

uqcxm2nysbzbo2crcb4b

ഫോണ്‍ ചാര്‍ജ് ചെയുമ്പോള്‍ ചൂട് എളുപ്പം ആഗിരണം ചെയ്യുന്ന ബെഡ്, സോഫ തുടങ്ങിയവയില്‍ വയ്ക്കാതെ ഒരു കട്ടിയുള്ള ഉപരിതലത്തില്‍ വെച്ച് ചാര്‍ജ് ചെയുക.

 

  • രാത്രിമുഴുവനും ചാര്‍ജിംഗ് വേണ്ട

lead_large

രാത്രി ഫോണ്‍ ചാര്‍ജ് ചെയാന്‍ കുത്തിയിട്ട് ഉറങ്ങാന്‍ പോകുന്നവരുണ്ട്. ഇത് ബാറ്ററിയ്ക്കും ഫോണിനും വളരെ കേടാണ്. ഓവര്‍ ചാര്‍ജിംഗ് കാരണം ബാറ്ററി കത്തിപോയ സംഭവങ്ങള്‍ ധാരാളമുണ്ട്.

 

  • ചില ആപ്പുകള്‍ പണി തരും

holding-phone

വളരെയധികം പ്രോസിസ്സിങ്ങ് പവറും ഗ്രാഫിക്സും ഉപയോഗിക്കുന്ന ആപ്പുകള്‍ ഉണ്ട്. ഇങ്ങനെയുള്ള ആപ്പുകളും അതിതാപനം ഉണ്ടാക്കുന്നുണ്ട്. ഈ ആപ്പുകള്‍ ഉപയോഗിക്കാതിരിക്കുക.

 

  • നേരിട്ടുള്ള സൂര്യപ്രകാശം കൊള്ളിക്കാതിരിക്കുക

1-1

ഫോണിനെ നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുക. ഫോണിന്‍റെ പ്രോസിസ്സിങ്ങ് പവറും അതോടൊപ്പം സൂര്യപ്രകാശവും ചേര്‍ന്നാല്‍ പെട്ടെന്നു തന്നെ ഫോണ്‍ ചൂടാവും.

 

  • മറ്റു ചാര്‍ജെഴ്സും ബാറ്ററീസും ഉപയോഗിക്കരുത്

prevent-overheating-phone-battery-maintenance-300x160universalcharger-ed03

മറ്റു ഫോണുകളുടെ ബാറ്ററികളും ചാര്‍ജറുകളും ഉപയോഗിക്കുന്നതുകൊണ്ടും ഫോണ്‍ അമിതമായി ചൂടാകാം. ഇവ വ്യത്യസ്ത വാട്ടുകളിലുള്ള ചാര്‍ജറുകളായിരിക്കും

 

prp

Leave a Reply

*