Petrol Diesel Price| ജെറ്റ് ഫ്യൂവല്‍ വില വര്‍ധിച്ചു; പെട്രോള്‍, ഡീസല്‍ വില വര്‍ധന ഉടനെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ പതിനെട്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ഏറ്റവും അവസാനമായി ഇന്ധനവിലയില്‍ മാറ്റം വന്നത് ഏപ്രില്‍ 15നായിരുന്നു. പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് അന്ന് കുറഞ്ഞത്. രാജ്യത്ത് കഴിഞ്ഞ ദിവസം ജെറ്റ്​ ഫ്യൂവല്‍ വിലയില്‍ വന്‍ കുതിപ്പ്​ രേഖ​പ്പെടുത്തിയിരുന്നു. 6.7 ശതമാനമാണ്​ ജെറ്റ്​ ഫ്യൂവലിന്റെ വില വര്‍ധിച്ചത്​. ഇതേ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വില ഉടന്‍ വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചശേഷം ഇന്ധനവില വര്‍ധന നിലച്ചിരുന്നു.

കഴിഞ്ഞ മാസം രണ്ട് പ്രാവശ്യം പെട്രോള്‍, ഡീസല്‍ വില കുറഞ്ഞിരുന്നു. ഏപ്രില്‍ ഒന്നിന് വില 3 ശതമാനവും ഏപ്രില്‍ 16 ന് ഒരു ശതമാനവും കുറഞ്ഞു. എന്നാല്‍ വില വര്‍ധനവ്​ ഉടനുണ്ടാകുമെന്നാണ്​ എണ്ണക്കമ്ബനി അധികൃതര്‍ നല്‍കുന്ന സൂചന. ഡല്‍ഹിയില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തി​ന്റെ (എടിഎഫ്) വില കിലോ ലിറ്ററിന്​ 3885 രൂപയാണ്​. പ്രാദേശിക നികുതികള്‍ അനുസരിച്ച്‌ നിരക്കുകള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടും. 6.7 ശതമാനമാണ് വര്‍ധന. രാജ്യത്ത്​ വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ ഇന്ധന ആവശ്യകത കുറച്ചിട്ടുണ്ട്​. എന്നാല്‍ അമേരിക്കയിലെ ഡിമാന്‍ഡ് വര്‍ധിച്ചതും ഡോളറി​ന്റെ ദുര്‍ബലതയും കാരണം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ‘കഴിഞ്ഞ 4 ദിവസമായി (ഏപ്രില്‍ 27 മുതല്‍) വില തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. ദുബായ് ക്രൂഡ് ഓയില്‍ വില ബാരലിന് 2.91 യുഎസ് ഡോളര്‍ ഉയര്‍ന്നു’-ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുഎസ് വെസ്റ്റ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന് ബാരലിന് 63.94 ഡോളറിനാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡിന് ബാരലിന് 67.12 ഡോളറിനാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഡല്‍ഹിയില്‍ പെട്രോളിന് ഇപ്പോള്‍ 90.40 രൂപയാണ്​ വില. ഒരു ലിറ്റര്‍ ഡീസലിന് 80.73 രൂപയും നല്‍കണം. മാര്‍ച്ച്‌ 24 ന് ശേഷം നാല്​ തവണയായി പെട്രോള്‍ വില 67 പൈസയും ഡീസലിന് 74 പൈസയും കുറച്ചിട്ടുണ്ട്​. കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ എക്സൈസ് തീരുവ ഉയര്‍ത്തിയതിനുശേഷം പെട്രോളി​ന്റെ വിലയില്‍ 21.58 രൂപയും ഡീസലി​ന്റെ വില 19.18 രൂപയും ഉയര്‍ന്നു. ഇന്ധനങ്ങളുടെ ചില്ലറ വില്‍പ്പന വില പരിശോധിച്ചാല്‍ ഡീസലി​ന്റെ 54 ശതമാനവും പെട്രോളി​ന്റെ 60 ശതമാനവും കേന്ദ്ര സംസ്ഥാന നികുതിയാണ്​. പെട്രോളിന്​ ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്.

prp

Leave a Reply

*