ദേവാലയങ്ങളും ഭവനങ്ങളും ഒരുങ്ങി; അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ്മയില്‍ ഇന്ന് പെസഹാ വ്യാഴം

കോ​ട്ട​യം: അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ്മകളുമായി ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആഘോഷിക്കുന്നു. വ​ലി​യ നോ​യ​ന്പി​ന്‍റെ സു​പ്ര​ധാ​ന തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ദേ​വാ​ല​യ​ങ്ങ​ളും ഭ​വ​ന​ങ്ങ​ളും ഒ​രു​ങ്ങി. ക്രി​സ്തു ശി​ഷ്യ​രു​ടെ പാ​ദ​ങ്ങ​ള്‍ ക​ഴു​കി​യ​തി​ന്‍റെ​യും അ​ന്ത്യ അ​ത്താ​ഴ​വേ​ള​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന സ്ഥാ​പി​ച്ച​തി​ന്‍റെ​യും അ​നു​സ്മ​ര​ണം ഇ​ന്നു ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ന​ട​ക്കും.

വൈ​ദി​ക​ര്‍ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍​ക്കി​ടെ 12 പേ​രു​ടെ പാ​ദ​ങ്ങ​ള്‍ ക​ഴു​കി ചും​ബി​ച്ച്‌ എ​ളി​മ​യു​ടെ അ​ട​യാ​ള​മാ​യി ക്രി​സ്തു ന​ട​ത്തി​യ പാ​ദ​ക്ഷാ​ള​ന​ത്തെ അ​നു​സ്മ​രി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം​വ​രെ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ആ​രാ​ധ​ന​യും പീ​ഢാ​നു​ഭ​വ അ​നു​സ്മ​ര​ണ​ത്തി​ന് ഒരുക്ക​മാ​യു​ള്ള പ്രാ​ര്‍​ഥ​ന​ക​ളും ന​ട​ത്തും.

സെ​ഹി​യോ​ന്‍ ഉൗ​ട്ടു​ശാ​ല​യി​ല്‍ ആ ​സാ​യാ​ഹ്ന​ത്തി​ല്‍ ക്രി​സ്തു​വും 12 ശി​ഷ്യ​ന്‍​മാ​രും ന​ട​ത്തി​യ അ​വി​സ്മ​ര​ണീ​യ​മാ​യ പെ​സ​ഹ ആ​ച​ര​ണ​ത്തെ അ​നു​സ്മ​രി​ച്ച്‌ ഇ​ന്നു വെ​കു​ന്നേ​രം ക്രൈ​സ്ത​വ ഭ​വ​ന​ങ്ങ​ളി​ല്‍ പെ​സ​ഹ ഭ​ക്ഷ​ണം അ​ഥ​വാ കു​രി​ശ​പ്പം ത​യാ​റാ​ക്കും. രാ​ത്രി വൈ​കും വ​രെ പാ​ന ആ​ലാ​പ​നം ന​ട​ത്തി​യും ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​ത്തെ അ​നു​സ്മ​രി​ക്കു​ന്ന സു​വി​ശേ​ഷ​ങ്ങ​ള്‍ വാ​യി​ച്ചും വി​ശ്വാ​സി​ക​ള്‍ ആ​ത്മീ​യ​മാ​യി ഒ​രു​ങ്ങി​യ​ശേ​ഷ​മാ​ണ് പെ​സ​ഹ ഭ​ക്ഷ​ണം.
പ്രാ​ര്‍​ഥ​നാ​നി​ര്‍​ഭ​ര​രാ​യി കു​ടും​ബ​ങ്ങ​ള്‍ ഒ​രു​മ​യോ​ടെ ത​യാ​റാ​ക്കു​ന്ന പെ​സ​ഹ അ​പ്പം മുതിര്‍ന്ന അം​ഗം പ്രാ​ര്‍​ഥി​ച്ച​ശേ​ഷം മു​റി​ച്ച്‌ പ​ങ്കു​വ​യ്ക്കും. ഇ​തി​നൊ​പ്പം അ​ട​യും കു​രു​ത്തോ​ല​യി​ട്ടു ത​യാ​റാ​ക്കു​ന്ന പാ​ലും ഭ​ക്ഷി​ക്കും.​ നാ​ളെ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ദുഃ​ഖ​വെ​ള്ളി തി​രു​ക​ര്‍​മ​ങ്ങ​ളും പീ​ഡാ​നു​ഭ​വ വാ​യ​ന​യും കു​ര​ശി​ന്‍റെ വ​ഴി പ്രാ​ര്‍​ഥ​ന​ക​ളും ന​ട​ത്തും.

 

prp

Related posts

Leave a Reply

*