കോട്ടയം: അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മകളുമായി ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആഘോഷിക്കുന്നു. വലിയ നോയന്പിന്റെ സുപ്രധാന തിരുകര്‍മങ്ങള്‍ക്ക് ദേവാലയങ്ങളും ഭവനങ്ങളും ഒരുങ്ങി. ക്രിസ്തു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെയും അന്ത്യ അത്താഴവേളയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും അനുസ്മരണം ഇന്നു ദേവാലയങ്ങളില്‍ നടക്കും. വൈദികര്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കിടെ 12 പേരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് എളിമയുടെ അടയാളമായി ക്രിസ്തു നടത്തിയ പാദക്ഷാളനത്തെ അനുസ്മരിക്കും. ഇന്നു വൈകുന്നേരംവരെ ദേവാലയങ്ങളില്‍ ആരാധനയും പീഢാനുഭവ അനുസ്മരണത്തിന് ഒരുക്കമായുള്ള പ്രാര്‍ഥനകളും നടത്തും. സെഹിയോന്‍ ഉൗട്ടുശാലയില് ആ […]

