പെരിയ ഇരട്ടക്കൊലപാതകം; ഇന്ന് കുറ്റപത്രം സമർപ്പിക്കും

കാസർഗോഡ്: പെരിയ ഇരട്ട കൊലപാതകക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പൂർത്തിയായി. ഇന്ന് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. കേസിൽ അറസ്റ്റു ചെയ്ത ഒന്നാം പ്രതി പീതാംബരന്‍റെ റിമാൻഡ് തടവ് ഇന്ന് 90 ദിവസം പൂർത്തിയാകും.

രാഷ്ട്രീയക്കാരുൾപ്പെട്ട കൊലപാതകമെന്ന് പറയുന്ന കുറ്റപത്രത്തിൽ കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്നും സൂചിപ്പിക്കുന്നു. സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. പീതാംബരൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.

അറസ്റ്റിലായവരിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും, പ്രതികൾക്ക് സഹായം ചെയ്തവരും ഉൾപ്പെടും. ഫെബ്രുവരി 17 നായിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. കേസിൽ മുഖ്യ പ്രതി ഉൾപ്പെടെ അറസ്റ്റിലായിട്ട് 90 ദിവസം പൂർത്തിയാകുമ്പോഴാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.

പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കും. അതേസമയം പീതാംബരന്‍റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. 8 പേരാണ് കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായത് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.

prp

Leave a Reply

*