കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; താരങ്ങള്‍ക്ക് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നോട്ടീസ്

ജയപൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ താരങ്ങള്‍ക്ക് രാജസ്ഥാന്‍ ഹൈക്കോടതി വീണ്ടും നോട്ടീസ് അയച്ചു. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, സൊനാലി ബേന്ദ്ര, നീലം തബു, ദുഷ്യന്ത് സിംഗ് എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.

വിചാരണ കോടതി കൂട്ടുപ്രതികളായ ഇവരെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീലിലാണ് നോട്ടീസ് അയച്ചത്. കേസില്‍ രണ്ട് മാസത്തിന് ശേഷം ഹൈക്കോടതിയില്‍ വാദം കേള്‍ക്കും. ഹം സാത് സാത് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് കേസ്.

prp

Leave a Reply

*