
പ്രതിപക്ഷ നേതാവിന്‍റെ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമനടപടികളമായി മുന്‍പോട്ട് പോകുമെന്ന് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ 132 കേസുകളുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരെ 31 കേസുകള്‍ ഉണ്ടെന്ന് പറയുന്ന വി.എസ് അവ ഏതെല്ലാമാണെന്ന് വിശദീകരിക്കണം. 136 പോയിട്ട് ഒരു കേസെങ്കിലും നിലവിലുണ്ടെങ്കില്‍ അത് വിഎസ് പറയട്ടെ. ഒരു കേസിന്‍റെയെങ്കിലും എഫ്.ഐ.ആര്‍ അദേഹം പുറത്തു വിടട്ടെ. യു.ഡി.എഫ് മന്ത്രിമാരില്‍ കെ.എം.മാണിക്കെതിരെ മാത്രമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് അത് റദ്ദാക്കാനുള്ള അപേക്ഷയിപ്പോള്‍ കോടതിയുടെ പരിഗണനയിലാണ് മുഖ്യമന്ത്രി വിശദീകരിച്ചു.
കൊലക്കേസ് പ്രതികളടക്കമുള്ളവര്‍ ഇക്കുറി വിഎസിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളാണ്. 54 കേസുകള്‍ സ്വന്തം പേരിലുണ്ടെന്ന് രേഖാമൂലം സമ്മതിച്ചവര്‍ വരെ എല്‍.ഡി.എഫിനായി മത്സരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

