വമ്പന്‍ ഫീച്ചറുകളുമായി വണ്‍പ്ലസിന്‍റെ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി…

വണ്‍ പ്ലസ് ശ്രേണിയിലെ ഈ വര്‍ഷത്തെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണും എത്തി. ന്യൂയോര്‍ക്കില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് പുത്തന്‍ ഫീച്ചറുകളുള്ള വണ്‍ പ്ലസ് 6T അവതരിപ്പിച്ചത്. വണ്‍ പ്ലസ് 6 നെക്കാള്‍ വലിയ മാറ്റത്തോടെയാണ് വണ്‍ പ്ലസ് 6T യുടെ വരവ്. എന്നാല്‍ വണ്‍ പ്ലസ് 6T യുടെ ഇന്ത്യന്‍ വില എത്രയാണെന്ന് അറിഞ്ഞിട്ടില്ല.

6.41ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് AMOLED ഡിസ്‌പ്ലേ, വാട്ടര്‍ഡ്രോപ്പ് നോച്ച്, ഗൊറില്ല ഗ്ലാസ് 6,19.5:9 ഡിസ്‌പ്ലേ അനുപാതം,  3700 mAh ബാറ്ററി, സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, വാട്ടര്‍ പ്രൂഫ് സൗകര്യം, 16 എംപി, 20 എംപി എന്നിങ്ങനെ പിറകില്‍ ഇരട്ട ക്യാമറ സെറ്റപ്പ്, ആന്‍ഡ്രോയിഡ് പൈ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

വണ്‍പ്ലസ് 6Tയെ വണ്‍ പ്ലസ് 6ല്‍ നിന്ന് വ്യത്യസ്തനാക്കുന്നത് ഫിംഗര്‍ പ്രിന്‍റ് സ്‌കാനര്‍ ആണ്. ഡിസ്‌പ്ലേയില്‍ തന്നെ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്ന സ്‌കാനര്‍ വണ്‍പ്ലസ് 6Tയുടെ സവിശേഷതയാണ്. വെറും 0.34 സെക്കന്‍റിനുള്ളില്‍ തന്നെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ 6Tക്ക് കഴിയുമെന്ന് കമ്പനി വ്യക്തമാക്കി.

prp

Related posts

Leave a Reply

*