കുമ്മനത്തെ പുകഴ്ത്തിയ ശ്രീശാന്തിന് എന്‍ എസ് മാധവന്‍റെ ചുട്ട മറുപടി

കുമ്മനത്തെ പുകഴ്ത്തിയ ശ്രീശാന്തിന് ചുട്ട മറുപടിയുമായി പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്ത്.  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സച്ചിനെ പോലെയാണെന്നുള്ള ശ്രീശാന്തിന്‍റെ പുകഴ്ത്തലിനെ പരിഹസിച്ചാണ് എന്‍ എസ് മാധവന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. കുമ്മനം സച്ചിനാണെന്നോക്കെ പറയാന്‍ തുടങ്ങിയാല്‍ ജനം ഹര്‍ഭജനാകും എന്നായിരുന്നു മാധവന്‍റെ പ്രതികരണം.

Ceclt22WAAA6yLv

തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ശ്രീശാന്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി നടന്ന പരിപാടിക്കിടെയായിരുന്നു ഈ പുകഴ്ത്തല്‍ പ്രകടനം നടത്തിയത്. ഇതിനെ പരിഹസിച്ചാണ് എന്‍ എസ് മാധവന്‍ രംഗത്തുവന്നത്.

മുന്‍പ്, ഐപിഎല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ സിംഗ് കളിക്കളത്തില്‍വെച്ച് ശ്രീശാന്തിനെ തല്ലിയിരുന്നു. ഹര്‍ഭജന്‍ തല്ലിയതിനെ തുടര്‍ന്ന് ശ്രീശാന്ത് കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഇത് പരോക്ഷമായി ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ജനം ഹര്‍ഭജനാകുമെന്ന എന്‍ എസ് മാധവന്‍റെ ട്വീറ്റ്.

prp

Related posts

Leave a Reply

*