കേരളവും കലക്കാൻ ബി.ജെ.പിയുടെ രഹസ്യ അജൻഡ – എ.കെ.ആന്റണി

കേരളം കലക്കുകയെന്ന രഹസ്യ അജണ്ടയുമായാണ് പ്രധാനമന്ത്രിയുൾപ്പടെ വൻതോതിൽ ബി.ജെ.പി. നേതാക്കൾ തിരഞ്ഞെടുപ്പ് കാലത്ത്  കേരളത്തിലേക്ക് വരുന്നതിന്‍റെ പിന്നിലെ ലക്ഷ്യമെന്ന്എ.കെ.ആന്‍റണി പറഞ്ഞു.

Antony_0_0_1_0_1_0_0_0_0_0

ബീഫ് നിരോധനം, ഭക്ഷണം, ഭാഷ, ആചാരം, ദേശസ്നേഹം എന്നിവയുടെയൊക്കെ  പേരിൽ മറ്റു സംസ്ഥാനങ്ങളിൽ മതമൈത്രി തകർത്ത് കലഹം ഉണ്ടാക്കിയ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം ഇനി കേരളമാണ്. മതമൈത്രിക്ക് പേരുകേട്ട കേരളംകൂടി ഇനി ഒന്നു കലക്കിക്കളയാം എന്നാണ് ലക്ഷ്യമെങ്കിൽ അത് നടക്കാൻപോവുന്നില്ലെന്നും ആന്‍റണി പറഞ്ഞു.

കണ്ണൂർ പ്രസ്‌ക്ലബ്ബിന്‍റെ മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയില്ല. അവർക്ക് എം.എൽ.എ. ഉണ്ടായാൽ നിയമസഭയിൽപോലും ചേരിതിരിവ് ഉണ്ടാക്കും -അദ്ദേഹം പറഞ്ഞു.

വിവേകാനന്ദൻ പറഞ്ഞതുപോലെയുള്ള കേരളത്തിലേക്ക് അത് നയിക്കും. അമിത്ഷായെപ്പോലുള്ള ബി.ജെ.പി. നേതാക്കൾക്ക് വേറെയും രഹസ്യ അജൻഡയുണ്ട്. ഇന്ത്യയിൽ കോൺഗ്രസ്സിനെ ഇല്ലാതാക്കുക എന്നതാണത്.

ഉത്തരാഖണ്ഡിലും അരുണാചൽപ്രദേശിലും അട്ടിമറിനടത്തി കോൺഗ്രസ് ഭരണം തകർത്തു. നെഹ്രു കുടുംബത്തെ കരിവാരിത്തേക്കാൻ സോണിയാഗാന്ധിക്കെതിരെ കെട്ടുകഥകൾ ഉണ്ടാക്കി -ആന്‍റണി പറഞ്ഞു.

prp

Related posts

Leave a Reply

*