നോക്കിയ ആൻഡ്രോയ്‍ഡ് ഫോൺ പുറത്തിറക്കി

കാത്തിരിപ്പുകള്‍ക്കൊടുവില്‍ നോക്കിയയുടെ ആദ്യ ആൻഡ്രോയ്ഡ് ഫോൺ പുറത്തിറങ്ങി. നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഹാന്‍ഡ്‍സെററ് ഗൂഗിളിന്‍റെ ആൻഡ്രോയ്ഡ് ഒഎസിലുള്ളതാണ്. ആൻഡ്രോയ്ഡിന്‍റെ ഏറ്റവും പുതിയ ഒഎസ് പതിപ്പ് നൂഗട്ടിലാണ് നോക്കിയ 6 പ്രവർത്തിക്കുന്നത്. മൈക്രോ യുഎസ്ബി 2.0 പോർട്ട്, യുഎസ്ബി ഒടിജി എന്നിവ ഫോണിന്‍റെ പ്രധാന ഫീച്ചറുകളാണ്. .5 ഇഞ്ച് ഡിസ്പ്ലെ, ക്വാല്‍കം സ്നാപ്ഡ്രാഗൻ 430 പ്രോസസർ, 4ജിബി റാം, 64 ജിബി സ്റ്റോറേജ് ്തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍. പ്രധാന ക്യാമറ 16 മെഗാപിക്സലാണ്, എട്ടു മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്. ചൈനയിലാണ് ആദ്യ നോക്കിയ ആൻഡ്രോ‍യ്ഡ് ഫോൺ അവതരിപ്പിച്ചത്. ഇന്ത്യ ഉൾപ്പെടുന്ന വിപണികളില്‍ നോക്കിയ 6 എന്നെത്തുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

prp

Leave a Reply

*