തിരുവനന്തപുരം: പ്രതിമാസം അഞ്ച് ഇടപാടുകള്‍ കഴിഞ്ഞാല്‍ പിന്നീട് ഓരോ
ഇടപ്പാടിനും 23 രൂപ സര്‍വീസ് ചാര്‍ജ് ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കുന്നത് എസ് ബി ഐ, എസ് ബി ടി ബാങ്കുകളും പുനരാരംഭിച്ചു. ഈ മാസം ആദ്യം തന്നെ മറ്റു ബാങ്കുകള്‍ സര്‍വീസ് ചാര്‍ജുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കി തുടങ്ങിയിരുന്നു. എടിഎമ്മില്‍ പണം ഇല്ലാത്തതിനാലോ, ആവശ്യപ്പെട്ട തുകയുടെ നോട്ടുകള്‍ ഇല്ലാത്തതിനാലോ, പണം കിട്ടിയില്ലെങ്കിലും ഇത് ഇടപാടായി കണക്കാക്കപ്പെടും. മിനി സ്റ്റേറ്റ്മെന്‍റും, ബാലന്‍സ് പരിശോധനയും ഇടപാടായി കണക്കാക്കും.


