നൈജീരിയന്‍ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവന്‍ അബൂബക്കര്‍ സെഖാവോ കൊല്ലപ്പെട്ടു; മരണം ബോംബുസ്ഫോടനത്തില്‍

അബുജ: നൈജീരിയന്‍ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവന്‍ അബൂബക്കര്‍ സെഖാവോ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അബൂബക്കര്‍ സെഖാവോ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച്‌ ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ഐഎസ്‌ഡബ്ല്യുഎപി) സന്ദേശം പുറത്തുവിട്ടു.

ബൊക്കോ ഹറാമും ഐഎസ്‌ഡബ്ല്യുഎപിയും തമ്മില്‍ ദീര്‍ഘനാളായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇരു ഭീകരസംഘടനകളും മേയ് 18നു തമ്മില്‍ നടത്തിയ പോരാട്ടത്തിലായിരുന്നു സെഖാവോയുടെ അന്ത്യം. ബോംബ് പൊട്ടിത്തെറിച്ചാണ് മരിച്ചതെന്നു സന്ദേശത്തില്‍ പറയുന്നത്.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=true&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X2VtYmVkX2NsaWNrYWJpbGl0eV8xMjEwMiI6eyJidWNrZXQiOiJjb250cm9sIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1401636298264395777&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Ftatwamayi%2Bnews-epaper-tatwamay%2Fnaijeeriyan%2Bbheekarasanghadana%2Bbokko%2Bharaminde%2Bthalavan%2Babubakkar%2Bsekhavo%2Bkollappettu%2Bmaranam%2Bbombusphodanathil-newsid-n287652292&sessionId=628d59104f924e75e0fde5a3aa6a3af313814021&siteScreenName=Dailyhuntapp&theme=light&widgetsVersion=82e1070%3A1619632193066&width=550px

അതേസമയം അബൂബക്കര്‍ സെഖാവോ കൊല്ലപ്പെട്ടതായുള്ള വാര്‍ത്തകള്‍ മുന്‍പും പുറത്തുവന്നതിനാല്‍ വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ നൈജീരിയന്‍ സൈന്യം തയ്യാറായിട്ടില്ല. നൈജീരിയയില്‍ 2014ല്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തോടെയാണു ബൊക്കോ ഹറാം കുപ്രസിദ്ധി നേടിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം’. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം.

prp

Leave a Reply

*