വിവാഹാഭ്യര്‍ത്ഥന നിരസിച്ചാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരണമെന്ന് ബിജെപി എംഎല്‍എ

മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കണമെന്ന് ബിജെപി എംഎല്‍എ രാം കദം. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ താന്‍ സഹായിക്കാമെന്ന് പറഞ്ഞ എംഎല്‍എ ഇതിനായി തന്‍റെ ഫോണ്‍ നമ്പര്‍ എല്ലാവര്‍ക്കും നല്‍കുകയും ചെയ്തു.

ഘട്‌കോപ്പറില്‍ നിന്നുളള ബിജെപി എംഎല്‍എ ഒരു പൊതുപരിപാടിക്കിടെയാണ് വിവാദപ്രസ്താവന നടത്തിയത്. നിങ്ങള്‍ക്ക് ആവശ്യമുളളപ്പോള്‍ സഹായത്തിനായി എന്നെ വിളിക്കാം. നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. പക്ഷേ അവള്‍ നിരസിച്ചു എന്നതാണ് സങ്കടമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളെ സഹായിക്കും.

നിങ്ങള്‍ സ്വന്തം മാതാപിതാക്കളോട് അഭിപ്രായം ചോദിക്കണം. അവര്‍ക്കും ആ പെണ്‍കുട്ടിയെ ഇഷ്ടമാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് വേണ്ടി അവളെ ഞാന്‍ തട്ടിക്കൊണ്ടുവരും.  എന്റെ ഫോണ്‍ നമ്പര്‍ സൂക്ഷിച്ചോളൂ.  ഇതായിരുന്നു എംഎല്‍എയുടെ തീപ്പൊരി പ്രസംഗം.

എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദ് ആണ് വിഡിയോ ഷെയര്‍ ചെയ്തത്. എംഎല്‍എമാര്‍ ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ മഹാരാഷ്ട്രയിലെ സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരാകുമെന്നും അവ്ഹാദ് ചോദിക്കുന്നു. സംഭവം വിവാദമായതോടെ ന്യായീകരണവുമായി രാം കദം എത്തി. തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നായിരുന്നു രാം കദിന്‍റെ വാദം.

prp

Related posts

Leave a Reply

*