രാജ്യത്ത് മൊബൈല്‍ നമ്ബറുകള്‍ പതിനൊന്ന് അക്കമാവും, ടെലികോം മേഖലയില്‍ ഏകീകൃത നമ്ബര്‍ കൊണ്ടു വരാന്‍ ട്രായിയുടെ നീക്കം

ന്യൂഡല്‍ഹി : മൊബൈല്‍ നമ്ബറുകള്‍ 11 അക്കത്തിലേക്ക് മാറിയേക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ലാന്‍ഡ് ലൈനുകളില്‍ നിന്ന് മൊബൈല്‍ നമ്ബറുകളിലേക്ക് വിളിയ്ക്കുമ്ബോള്‍ 0 കൂടെ ചേര്‍ക്കണമെന്ന നിര്‍ദേശമാണ് ഇതില്‍ പ്രധാനം. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയ്ക്കായി ഉപയോഗിയ്ക്കുന്ന ഡോംഗിളുകള്‍ക്ക് നല്‍കുന്ന നമ്ബറുകളും മാറിയേക്കും. 13 അക്ക നമ്ബറുകള്‍ ഡോംഗിളുകള്‍ക്ക് നല്‍കും. നിലവില്‍ 10 അക്ക നമ്ബറുകളാണ് ഉപയോഗിയ്ക്കുന്നത്.

ടെലികോം മേഖലയില്‍ ഏകീകൃത നമ്ബര്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ട്രായിയുടെ നീക്കം. ലാന്‍ഡ് ലൈന്‍, മൊബൈല്‍ സര്‍വീസ് നമ്ബറുകള്‍ അനുവദിയ്ക്കുന്നതിന് പുതിയ നിര്‍ദേശങ്ങള്‍ സഹായകരമാകും. ഇതിന്റെ ഭാഗമായാണ് നടപടി. ഇത് രാജ്യത്ത് നിലവിലെ മൊബൈല്‍ നമ്ബറുകള്‍ മാറുന്നതിന് കാരണമായേക്കും എന്നും സൂചനയുണ്ട് . പുതിയ നമ്ബറുകള്‍ക്ക് തുടക്കത്തില്‍ 9 എന്ന നമ്ബര്‍ കൂടീ അധികം വേണ്ടി വന്നേക്കും. ഇതുവരെ എസ്.ടി.ഡി കോളുകള്‍ക്കാണ് 0 ചേര്‍ക്കേണ്ടി വന്നിരുന്നതെങ്കില്‍ മൊബൈല്‍ നമ്ബറിനും ഇത് ബാധകമാക്കാനാണ് നീക്കം.

prp

Leave a Reply

*