ന്യൂജെന്‍ സംഘത്തിന്റെ ഹൈടെക് ലഹരിക്കടത്ത്

കിളിമാനൂര്‍: ലഹരി പദാര്‍ഥങ്ങള്‍ കടത്തുന്ന സംഘത്തിലെ കണ്ണികള്‍ക്ക് മാത്രം മനസിലാക്കാന്‍ പറ്റുന്ന തരത്തിലെ കോഡുകളും ഹവാല മോഡല്‍ പണം ഇടപാടുകളും അന്വേഷണ സംഘത്തെ കുഴപ്പിക്കുകയാണ്. ആറ്റിങ്ങല്‍ ലഹരി വസ്തുക്കളുടെ കടത്ത്, നഗരൂരിലെ കഞ്ചാവ് വേട്ട തുടങ്ങിയവ ഉള്‍പ്പെടെ സമീപക്കാലത്ത് ജില്ലയില്‍ എക്‌സൈസ് പിടികൂടിയ മിക്ക കേസുകളുടെയും തുടരന്വേഷണം ഉദ്യോഗസ്ഥര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.

മയക്കുമരുന്ന് കടത്തിയ കേസുകളില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കടത്തിന്റെ കുതന്ത്രങ്ങള്‍ പുറതുവരുന്നത് . കൂട്ടാളികളുടെ പേരോ ഫോണ്‍ നമ്ബറോ പരസ്പരം അറിയാത്ത വിധത്തിലായിരുന്നു ആന്ധ്രാ, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നടത്തിയ ലഹരി ഇടപാടുകള്‍ പലതും.

ഇത്തരക്കാരില്‍ നിന്നും പിടികൂടിയ 500 കിലോ കഞ്ചാവ് ഇവരുടെ കോഡ് ഭാഷയില്‍ അറിയപ്പെടുന്നത് കിലോ 500 എന്ന പേരിലല്ലാ എന്നതാണ്. ട്രെയിനിലോ ബസിലോ കാറിലോ ആണ് ഇടപാടിനായി കാരിയര്‍മാരെ അയയ്ക്കുന്നതെങ്കില്‍ വാഹനത്തിന്റെ പേരാകും ഇവര്‍ കോഡ് ആയിട്ട് ഉപയോഗിക്കുക. ചെന്നൈക്കുള്ള ട്രെയിനിലാണെങ്കില്‍ ചെന്നൈ സൂപ്പര്‍ എന്നാകും കാരിയര്‍ അറിയുക. നിയോഗിക്കുന്ന ആളുടെ ഫോണാകും കാരിയര്‍ക്ക് ഇടപാടിനായി നല്‍കും. സാധനം സുരക്ഷിതമായി എത്തിച്ചാല്‍ പറഞ്ഞുറപ്പിച്ച പ്രതിഫലവുമായി കാരിയര്‍ക്ക് മടങ്ങാവുന്നതാണ് . ഒരു തവണ കടത്തുന്നതിന് അളവ് അനുസരിച്ച്‌ പതിനായിരം മുതല്‍ കാല്‍ ലക്ഷവും അര ലക്ഷവും വരെയാണ് കാരിയര്‍മാരുടെ പ്രതിഫലമായി ലഭിക്കുക. കോളേജ് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും പ്രൊഫഷണല്‍ രംഗത്തുള്ളവരും വരെ മയക്കുമരുന്ന് കടത്ത് സംഘത്തില്‍ കാരിയറാകുന്നുണ്ട്.

prp

Leave a Reply

*