തലക്ക് പരിക്കേറ്റ കുട്ടിക്ക് മെഡിക്കല്‍ കോളജി​ല്‍നിന്ന്​ ചികിത്സ കിട്ടിയില്ലെന്ന്​ പരാതി

അ​മ്ബ​ല​പ്പു​ഴ: അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് ത​ല​ക്ക് പ​രി​ക്കേ​റ്റ കു​ട്ടി​ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. കാ​യം​കു​ളം കൊ​റ്റു​കു​ള​ങ്ങ​ര കൊ​ട്ട​ക്കാ​ട് കെ.​എ. നൗ​ഷാ​ദാ​ണ് മ​ക​ന്‍ മു​ഹ​മ്മ​ദ് ഇ​ഹ്സാ​ന് ചി​കി​ത്സ കി​ട്ടി​യി​ല്ലെ​ന്ന്​ കാ​ട്ടി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്‍​കി​യ​ത്.

ഒ​രാ​ഴ്ച മു​മ്ബ്​​ സൈ​ക്കി​ളു​ക​ള്‍ കൂ​ട്ടി​മു​ട്ടി​യാ​ണ്​ മു​ഹ​മ്മ​ദ് ഇ​ഹ്സാ​ന് ത​ല​ക്ക് പ​രി​ക്കേ​റ്റ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത​ത്തി​ലെ​ത്തി​ച്ച കു​ട്ടി​യു​ടെ പൊ​ട്ടി​യ ത​ല​യു​ടെ ഭാ​ഗ​ത്ത് മു​ടി ഉ​ള്‍​പ്പെ​ടെ സ്​​റ്റാ​പ്ല​ര്‍ പി​ന്‍ അ​ടി​ച്ചു​വെ​ക്കു​ക​യാ​യി​രു​ന്നു. മു​റി​വ് വൃ​ത്തി​യാ​ക്കി മു​ടി ക​ള​യാ​തെ​യാ​ണ്​ ഇ​ത് ന​ട​ത്തി​യ​ത്. ടി.​ടി.​പോ​ലും എ​ടു​ത്തി​രു​ന്നി​ല്ലെ​ന്ന് പി​താ​വ് പ​റ​യു​ന്നു. ഇ​തി​നു​ശേ​ഷം കു​ട്ടി​ക്ക് അ​സ്വ​സ്ഥ​ത​യും വേ​ദ​ന​യും കൂ​ടി​യ​തോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ മു​റി​വ് വൃ​ത്തി​യാ​ക്കു​ക​യും. ര​ണ്ടാ​മ​ത് സ്​​റ്റി​ച്ചി​ടു​ക​യു​മാ​യി​രു​ന്നു.

മ​ക​ന് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന് കി​ട്ടി​യാ​ണ് പി​താ​വ് പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തി​നു കാ​ര​ണ​ക്കാ​രാ​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി​യ​താ​യി നൗ​ഷാ​ദ് പ​റ​ഞ്ഞു.

prp

Leave a Reply

*