മറിയാനാ ട്രഞ്ചില്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഭീമന്‍ വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍

ബെയ്‌ജിങ്‌ : വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ മറിയാനാ ട്രഞ്ചില്‍ ഗവേഷണം നടത്തുന്നുണ്ട്. മരിയാന ട്രഞ്ചില്‍ നിന്നും നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഭീമന്‍ വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍.

മരിയാന ട്രഞ്ചിലെ ഏറ്റവും ആഴം കൂടിയ ഭാഗമായ ചലഞ്ചര്‍ ഡീപ്പില്‍ നിന്നാണ് ഈഭീമന്‍ വൈറസുകളെ കണ്ടെത്തിയത്. ചലഞ്ചര്‍ ഡീപ്പിന് 36,000 അടി ആഴമുണ്ട്. ചലഞ്ചര്‍ ഡീപ്പില്‍ നിന്നും സാംപിളുകള്‍ കൊണ്ടുവരികയെന്നത് സാങ്കേതികമായി നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍ അഞ്ച് വര്‍ഷം മുന്‍പ് ചൈനീസ് ഗവേഷണ കപ്പലായ ഷാങ് ജിയാന്‍ ഈ ദൗത്യം വിജയകരമായി നിര്‍വ്വഹിച്ചു.

ചലഞ്ചര്‍ ഡീപ്പിന്റെ അടിത്തട്ടില്‍ നിന്നും ശേഖരിച്ച വസ്തുക്കളില്‍ നിന്നും കണ്ടെത്തിയതില്‍ നാല് ശതമാനവും മിമി വൈറസുകളായിരുന്നു. മറ്റു വൈറസുകളെ അപേക്ഷിച്ച്‌ വലിയ ഈ മിമി വൈറസുകള്‍ ചില സസ്തനികളില്‍ കോശങ്ങള്‍ നശിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വെല്ലുവിളി ഉയര്‍ത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

prp

Leave a Reply

*