ഓരോ ഇന്ത്യാക്കാരനും അവളോട് മാപ്പ് ചോദിക്കണം; ആസിഫയ്ക്കായി മഞ്ജു

തിരുവനന്തപുരം:  ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ​യി​ല്‍ എ​ട്ടു വ​യ​സു​കാ​രി ക്രൂ​ര​പീഡനത്തിനിരയാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി ന​ടി മ​ഞ്ജു വാ​ര്യ​ര്‍. കത്വയിലെ ആസിഫ എന്ന പെണ്‍കുരുന്നിനോട് ഓരോ  ഇന്ത്യാക്കാരനും മാപ്പ് ചോദിക്കണം. കുങ്കുമപ്പൂ പോലെയുള്ള ആ പെണ്‍കുട്ടിയുടെ ജീവന് പകമാവില്ല ഒന്നും. മ​ഞ്ജു ഫേ​സ്ബു​ക്കി​ല്‍ എ​ഴു​തി​യ കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

”ക​ത്വ എ​ന്ന നാ​ടി​ന്‍റെ പേ​ര് കേ​ള്‍​ക്കു​മ്പോള്‍ ഇ​പ്പോ​ള്‍ ഹൃ​ദ​യ​മു​ള്ള​വ​രു​ടെ​യെ​ല്ലാം ഉ​ള്ള് ക​ത്തു​ക​യാ​യി​രി​ക്ക​ണം. കാ​ഷ്മീ​രി​ല്‍​നി​ന്ന് ഇ​ന്നോ​ളം കേ​ട്ട നി​ല​വി​ളി​ക​ളു​ടെ പ​തി​നാ​യി​രം മ​ട​ങ്ങ് ശ​ക്തി​യു​ണ്ട് ആ ​എ​ട്ടു വ​യ​സു​കാ​രി​യു​ടെ ആ​രും കേ​ള്‍​ക്കാ​തെ പോ​യ വി​തു​ന്പ​ലു​ക​ള്‍​ക്ക്. ത​ക​ര്‍​ന്നു പോ​യ അ​വ​ളു​ടെ ശി​ര​സി​നു പ​ക​ര​മാ​യി ഈ ​രാ​ജ്യം ത​ല​കു​നി​ച്ചു​നി​ന്ന് അ​തു പ​ക​ര​മാ​യി അ​റു​ത്തു ന​ല്കു​ക​യാ​ണ് വേ​ണ്ട​ത്. ഓ​രോ ഭാ​ര​തീ​യ​നും അ​വ​ളോ​ട് മാ​പ്പു ചോ​ദി​ക്കേ​ണ്ട നേ​ര​മാ​ണി​ത്. ഒ​ന്നും പ​ക​ര​മാ​കി​ല്ല, കു​ങ്കു​മ​പ്പൂ പോ​ലെ​യു​ള​ള ആ ​കു​രു​ന്നി​ന്‍റെ ജീ​വ​നും അ​ഭി​മാ​ന​ത്തി​നും.

ഓരോ തവണയും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ വലിയൊരു കരച്ചിലായി അവസാനിക്കുമ്പോള്‍ നാം രോഷാകുലരാകും, പ്രതികരിക്കും. പക്ഷേ അവിടെ തീരുന്നു എല്ലാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തക്കവണ്ണം നമ്മുടെ നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്വയിലേതുപോലുള്ള കൊടും ക്രൂരതകള്‍ക്ക് അറുതിയാകൂ. അതുണ്ടാകാത്തിടത്തോളം, മാറാത്ത വ്യവസ്ഥയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് നമുക്ക് ഇനിയുമിനിയും ഓരോരുത്തരെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാം…

 

 

prp

Related posts

Leave a Reply

*