മലയാളി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് ഗോവയില്‍ കത്തി നശിച്ചു; തീ പടരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയോടി -Video

പയ്യന്നൂര്‍/പനാജി: കണ്ണൂര്‍ ജില്ലയിലെ മാതമംഗലം കുറ്റൂര്‍ ജയ്ബീസ് കോളജ് ഓഫ് ബി.എഡിലെ വിദ്യാര്‍ഥികള്‍ പഠനയാത്രക്ക് പോയ ബസ് ഗോവയില്‍ കത്തി നശിച്ചു.

ഓടിക്കൊണ്ടിരിക്കെയുണ്ടായ അപകടത്തില്‍ തലനാരിഴക്കാണ് ദുരന്തം വഴിമാറിയത്.

കഴിഞ്ഞ ദിവസമാണ് 37 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമടങ്ങുന്ന സംഘം രണ്ടു ദിവസത്തെ പഠനയാത്രക്ക് കുറ്റൂരില്‍ നിന്നും പുറപ്പെട്ടത്. യാത്ര കഴിഞ്ഞ് മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്. യാത്ര കഴിഞ്ഞ് മടങ്ങവെ ഓള്‍ഡ് ഗോവയുടെ അടുത്തുള്ള സാഖേലി എന്ന സ്ഥലത്തു വെച്ചാണ് തീപിടിച്ചത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍.40 പി.37 27 നമ്ബര്‍ സ്വകാര്യ ടൂറിസ്റ്റ് ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു.

ബസിന്‍്റെ പിറകില്‍ നിന്നാണ് തീയുയര്‍ന്നതെന്ന് ബസിലുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. സംഭവം കണ്ട ഉടന്‍ വിദ്യാര്‍ഥികളും അധ്യാപകരും ബസ് ജീവനക്കാരും ഇറങ്ങി ഓടിയതിനാല്‍ ദുരന്തം വഴിമാറുകയായിരുന്നു. എന്നാല്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. അപകടത്തില്‍ വിദ്യാര്‍ഥികളുടെ ഏതാനും മൊബൈല്‍ ഫോണുകളും ലഗ്ഗേജും നഷ്ടപ്പെട്ടു.

ബസിന്‍്റെ പിന്‍ഭാഗത്തെ സ്പീക്കറില്‍ ഷോട്ട് സര്‍ക്യൂട്ട് സംഭവിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. നഗരപാതയിലല്ലാത്തതിനാലും തീ പുറത്തേക്ക് പടരാത്തതിനാലും വന്‍ ദുരന്തമാണ് ഒഴിവായത്.

prp

Leave a Reply

*