ബാങ്കുകൾ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കണമെന്ന് ആർബിഐ

cctv

മുംബൈ: പുതിയ നോട്ടുകൾ ധാരാളമായി കൈയില്‍ വയ്ക്കുന്നത് പിടികൂടാൻ നോട്ട്‌ നിരോധനത്തിന് ശേഷമുള്ള ദിവസങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ സൂക്ഷിക്കണമെന്ന് ബാങ്കുകളോട് ആർബിഐ നിര്‍ദ്ദേശിച്ചു. നോട്ടു നിരോധനം ഏര്‍പ്പെടുത്തിയ നവംബർ എട്ടുമുതൽ പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധിയായ ഡിസംബര്‍ 30 വരെയുള്ള  ക്യാമറ ദൃശ്യങ്ങൾ ബാങ്കുകള്‍ സൂക്ഷിക്കണം. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചിലയിടത്ത് നടക്കുന്ന അനതികൃത ഇടപ്പാടുകള്‍ പിടികൂടാനായി ആദായനികുതി വകുപ്പ് വ്യാപകമായി റെയ്ഡുകളും നടത്തുന്നുണ്ട്. ആർബിഐയുടെ തീരുമാനം ഇതിനു സഹായകമാണ്.

prp

Leave a Reply

*