ISL മൂന്നാം പതിപ്പില്‍ കൊൽക്കത്ത ഫൈനലിൽ

atletico-de-kolkata_getty

മുംബൈ: രണ്ടാംപാദ സെമിയില്‍ മുംബൈയെ മറികടന്ന് കൊൽക്കത്ത ISL മൂന്നാം പതിപ്പിന്‍റെ ഫൈനലില്‍ പ്രവേശിച്ചു. മുംബൈയില്‍ നടന്ന രണ്ടാം പാദ സെമിയിൽ  ഗോള്‍രഹിത സമനിലയിലാണ് കളി അവസാനിച്ചത്‌. ഇരുപാദങ്ങളിലുമായി 3-2ന്‍റെ സ്കോര്‍ മികവ് നേടിയാണ് കൊൽക്കത്തയുടെ ഫൈനലിലേക്കുള്ള പ്രവേശം. കേരളാ ബ്ലാസ്റ്റേഴ്സ്-ഡൽഹി ഡൈനാമോസ് രണ്ടാം സെമിയിലെ വിജയികളാകും ഫൈനലിൽ കൊൽക്കത്തയുടെ എതിരാളികൾ. ഇന്ന് വൈകിട്ട് ഡൽഹിയിലാണ്  രണ്ടാം പാദ സെമി പോരാട്ടം. ബ്ലാസ്റ്റേഴ്സിന് ജയമില്ലെങ്കിലും സമനില നേടിയാലും  ഫൈനലില്‍ എത്താന്‍ സാധിക്കും.

prp

Leave a Reply

*