ലെനോവോയുടെ മോട്ടോ M അവതരിപ്പിച്ചു

moto-m

പ്രമുഖ ചൈനീസ് കമ്പനിയായ ലെനോവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് മോട്ടോ M ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്രിസ്മസ്, പുതുവർഷ സീസണ്‍ പ്രതീക്ഷിച്ചുകൊണ്ടാണ് ഇന്ത്യന്‍ വിപണിയില്‍ മോട്ടോ M അവതരിപ്പിച്ചത്. കഴിഞ്ഞ മാസമാണ് ചൈനീസ് വിപണിയില്‍ മോട്ടോ M അവതരിപ്പിച്ചത്. 3 ജിബി റാം, 32 ജിബി വേരിയന്റിന്‍റെ വില 15,999 രൂപയും 4ജിബി റാം, 64 ജിബി വേരിയന്റിന്‍റെ വില 17,999 രൂപയുമാണ്‌. 5.5 ഇഞ്ച് ഡിസ്‌പ്ലേ, 2.2 GHz ലുള്ള മീഡിയാ ടെക്ക് ഹീലിയോ P15 ഒക്ടാ കോര്‍ പ്രോസസർ, 16 മെഗാപിക്‌സല്‍ റിയർ ക്യാമറ, 8 മെഗാപിക്സൽ സെൽഫി ക്യാമറ തുടങ്ങിയവ മോട്ടോ Mന്‍റെ പ്രധാന ഫീച്ചറുകളാണ്.

prp

Leave a Reply

*