മഹാരാഷ്ട്രയില്‍ മള്‍ട്ടിപ്ലക്സുകളും തിയറ്ററുകളും ഒക്ടോബര്‍ 22ന് തുറക്കും

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മള്‍ട്ടിപ്ലക്സുകളും തിയറ്ററുകളും തു​റ​ക്കാന്‍ തീരുമാനം. ഒ​ക്ടോ​ബ​ര്‍ 22നു​ശേ​ഷം മള്‍ട്ടിപ്ലക്സുകളും തിയറ്ററുകളും തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. സിനിമാ നിര്‍മാതാക്കളായ ജയന്തിലാല്‍ ഗഡ, രോഹിത് ഷെട്ടി എന്നിവരുമാ‍യുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ക. ഇതേക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

സംസ്ഥാനത്ത് മള്‍ട്ടിപ്ലക്സുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് നേരത്തേ മള്‍ട്ടിപ്ലെക്സ് ഓണേഴ്സ് അസോസിയേഷനും മഹാരാഷ്ട്ര സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. രാ​ജ്യ​ത്ത് ത​ന്നെ കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത മ​ഹാ​രാ​ഷ്ട്ര​യാ​ണ് തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ്കൂ​ളു​ക​ളും തു​റ​ക്കും.

prp

Leave a Reply

*