എംജി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കു നേരെ മദ്യപാനസംഘത്തിന്‍റെ ആക്രമണം

കോട്ടയം: കോട്ടയത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ മദ്യപാനസംഘത്തിന്‍റെ ആക്രമണം. എംജി സര്‍വകലാശാലയിലെ എംഎ ഗാന്ധിയന്‍ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ഥിനികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഏഴ് മണിയോടെ  അമ്മഞ്ചേരിയിലാണ് സംഭവം. സര്‍വകലാശാലാ ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ ഭക്ഷണം കഴിക്കാനാണ് ഇവിടെയെത്തിയത്. ഹോട്ടലില്‍ എതിര്‍വശത്തിരുന്ന രണ്ടുപേര്‍ പെണ്‍കുട്ടികളിലൊരാളെ നോക്കി അശ്ലീച്ചുവയോടെ ആംഗ്യങ്ങള്‍ കാണിച്ചു.

ഇത് ചോദ്യം ചെയ്തതിന് വംശീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും തങ്ങളെ ശാരീരികമായി ആക്രമിച്ച്‌ നിലത്തിട്ട് ചവിട്ടാന്‍ ശ്രമിച്ചുവെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

 

 

prp

Related posts

Leave a Reply

*