70000 ‘കണ്ടി’യുടെ തൂക്കവുമായി 7000 കണ്ടി

മലയാളികളുടെ മനസ്സില്‍ പ്രകൃതി സ്‌നേഹത്തിന്‍റെ പരിധിയില്ലാത്ത അളവു തൂക്കങ്ങളുമായി ‘ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി’ എത്തി. സസ്‌പെന്‍സും ക്രൈമും ത്രില്ലറും പ്രേമവും ഇല്ലാത്ത,ഒരു അടിപൊളിയല്ലാത്ത സിനിമ മലയാളി പ്രേക്ഷകരില്‍ എത്തിച്ചിരിക്കുകയാണ്, ഇന്ത്യന്‍ സിനിമയില്‍ വിസ്മയം തീര്‍ത്ത ‘ബാഹുബലി’യെന്ന ബ്രമ്ഹാണ്ഡചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാരായ ഗ്‌ളോബല്‍ യുണൈറ്റഡ് മീഡിയ.
പ്രകൃതി സ്‌നേഹികളും പ്രകൃതി സ്‌നേഹികളല്ലാത്തവരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമ. മലയാളസിനിമയില്‍ ഒരു വര്‍ഷം ഇറങ്ങുന്ന സിനിമകളില്‍ 90 ശതമാനവും പരാജയപ്പെടുന്നുവെന്ന് എക്കാലവും നാം കേള്‍ക്കുന്ന വാര്‍ത്തയാണ്. അവിടെയും, വിജയിച്ച സിനിമകളുടെ ആ പത്തു ശതമാനത്തിന്റെ ‘7000 കണ്ടി’അളവില്‍ 2015-ല്‍ ഈ സിനിമ പറ നിറക്കുമെന്ന് തീര്‍ച്ചയായിരിക്കുന്നു, റിലീസ് ദിവസം തന്നെ.maxresdefault (1)

7000 കണ്ടി എന്ന ഗ്രാമം കയ്യേറുവാനെത്തുന്ന കുത്തക വ്യവസായക്കാരില്‍ നിന്നും ഗ്രാമത്തിനെയും പ്രകൃതിയെയും രക്ഷപെടുത്താനുള്ള ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമമാണ് ഈ സിനിമയില്‍ പ്രേക്ഷകരുടെ മനസ്സില്‍ നവ ചിന്തകളുടെ മുറിപ്പാടുണ്ടാക്കുന്നത്. ആ മുറിവാകട്ടെ, സിനിമ കണ്ട് തീയ്യേറ്റര്‍ വിട്ടിറങ്ങിയാലും കാണികളെ ‘ഹോണ്‍ട്’ ചെയ്തുകൊണ്ടേയിരിക്കുന്നു. ഈ സിനിമയുടെ വിജയത്തിന് ഇത് ഒരു പ്രധാന കാരണമാണ്.
സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഈ ചിത്രത്തില്‍ നായികാ നായകന്മാരും വില്ലന്മാരും ഇല്ലെന്നത് കാണികള്‍ക്കും ബോധ്യമാകുന്നു, സിനിമ കാണുമ്പോള്‍. എല്ലാ നടീനടന്മാരും കഥയുടെ ഗതിക്ക് അനിവാര്യരാണ്. ഒറ്റയ്‌ക്കൊറ്റയ്ക്ക് ജീവനുള്ളവരാണ്. എല്ലാവരും അവനവന്‍റെ ഭാഗം കര്‍ശനമായി അഭിനയിച്ചിരിക്കുന്നു. അല്ലെങ്കില്‍ സംവിധായകന്‍ അഭിനയിപ്പിച്ചിരിക്കുന്നു.Lord-Livingstone-7000-Kandi8

നെടുമുടി വേണുവും കുഞ്ചാക്കോ ബോബനും റീനു മാത്യൂസും ഗ്രിഗറിയും സുധീര്‍ കരമനയും സണ്ണി വെയ്‌നും ചെമ്പന്‍ വിനോദും ഭരതും എല്ലാം ഈ സിനിമയില്‍ നടത്തിയ പ്രകടനത്തെ കാണികള്‍ക്ക് ആദരവോടെയേ നോക്കിക്കാണാനാവുകയുള്ളു. ഈ ചിത്രത്തിന്‍റെ കലാസംവിധാനം നിര്‍വ്വഹിച്ച ജ്യോതിഷ് ശങ്കര്‍ മലയാളസിനിമയില്‍ പുതിയൊരു അടയാളമായിരിക്കുന്നു. ആ അടയാളം സിനിമ കണ്ടുതന്നെ ബോധ്യപ്പെടുക. ക്യാമറക്കണ്ണിന്‍റെ സൂക്ഷ്മ നോട്ടവുമായി ജയേഷ് നായരും കാണികളുടെ ഹൃദയത്തില്‍ മായാമുദ്ര വീഴ്ത്തിയിരിക്കുന്നു. ഇടുക്കിയുടെ കാനനസൗന്ദര്യത്തെ അതിന്‍റെ മുഴുവന്‍ അഴകോടെ പകര്‍ത്തിവച്ചിരിക്കുന്നു ഈ ഛായാഗ്രാഹകന്‍. വന ജീവിതത്തിന്റെ അതിസാഹസികത സിനിമയുടെ ചിത്രീകരണത്തിലുടനീളം നിറഞ്ഞു കിടക്കുന്നു. അത് കാണികളെ സ്പര്‍ശിക്കുകതന്നെ ചെയ്യും. കാടു കണ്ടിട്ടില്ലാത്തവര്‍ ഈ സിനിമ കണ്ടാല്‍ ധാരാളമായി.Lord-Livingstone-7000-Kandi16

‘ബാഹുബലി’, ‘ഐ’ എന്നീ ബ്രഹ്മാണ്ഢ സിനിമകളുടെ കേരളത്തിലെ വിതരണക്കാരായ ഗ്‌ളോബല്‍ യുണൈറ്റഡ് മീഡിയ ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലൂടെ തങ്ങളുടെ ഉത്തരവാദിത്വം ഒരിക്കല്‍ക്കൂടി അടിവരയിട്ടിരിക്കുന്നു. വ്യത്യസ്തങ്ങളായ സിനിമകളുമായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം ആര്‍ജ്ജിച്ച അനില്‍ രാധാകൃഷ്ണമേനോന്‍റെ പുതിയ ശ്രമം, വ്യത്യസ്തത ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് ഒരു സമ്മാനമാണ്.. ‘നോര്‍ത്ത് 24 കാതം’, ‘സപ്തമശ്രീ തസ്‌കര’ എന്ന തന്‍റെ രണ്ടു മുന്‍ ചിത്രങ്ങളുടെയും മേലെ പതിപ്പിച്ചിരിക്കുന്നു, സംവിധായകന്‍ ലോര്‍ഡ് ലിവിങ്ങ്സ്റ്റണിനെ.
അനില്‍ രാധാകൃഷ്ണമേനോന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ജീവനുള്ള ഒരു സിനിമ സംവിധാനം ചെയ്‌തെന്ന് തീര്‍ച്ചയായും അനില്‍ രാധാകൃഷ്ണമേനോന് അവകാശപ്പെടാം. നല്ല സിനിമ എങ്ങനെയായിരിക്കണമെന്ന് പ്രേക്ഷകര്‍ക്കും ബോധ്യപ്പെടുന്നു, ഈ സിനിമ വഴി.

By-തങ്കച്ചന്‍ മരിയാപുരം

content courtesy: http://cinemapathram.com/
prp

Leave a Reply

*