ലക്ഷദ്വീപില്‍ കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചു; ബിത്രയില്‍ ഒറ്റ ദിവസം കൊണ്ട് 42 ശതമാനം

കവരത്തി : കൊ വിഡ് വ്യാപനം രൂക്ഷമായ ലക്ഷദ്വീപില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചു. 4.03 ത്തില്‍ നിന്ന് ഇന്നലെ 6.82 ‘ശതമാനമായി വര്‍ധിച്ചു. രോഗവ്യാപനം കുറഞ്ഞ ബിത്ര യില്‍ ടി.പി.ആര്‍ ഒറ്റ ദിവസം കൊണ്ട് 42 ശതമാനമായി. ഇന്നലെ 168 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 8335 ആയി ഉയര്‍ന്നു. നിലവില്‍ 1467 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രണ്ട് പേര്‍ കൂടി മരണപ്പെട്ടതോടെ മരിച്ചവരുടെ എണ്ണം 35 ആയി മാറി.

കവരത്തി സ്വദേശികളായ മുത്തുകോയ (70) ,ഹംസത്ത് (80) എന്നിവരാണ് മരിച്ചത്. ഇവര്‍ കവരത്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ആന്ത്രോത്തിലാണ്. ഇവിടെ 12 പേരും കവരത്തിയില്‍ 11 ഉം പേര്‍ മരിച്ചു.

ഇന്നലെ 266 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 6804 ആയി. കവരത്തിയില്‍ 35 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 665 ആയി. ആകെ ആറ് പേര്‍ക്ക് മാത്രം രോഗമുണ്ടായിരുന്ന ബിത്രയില്‍ ഇന്നലെ 21 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍, ചികിത്സയിലുള്ളവര്‍ ബ്രാക്കറ്റില്‍ കവരത്തി 35 ( 665 )ആന്ത്രോത്ത് – 8 (339) ,അഗത്തി 4 (19), അമിനി 27 ( 69), കില്‍ത്താന്‍ 6 (44), ചെത്ത് ലത്ത് 3 ( 17), കല്‍പേനി – ക ( 73), മിനിക്കോയ് 63 ( 194 ), ബിത്ര 21 ( 27) ,കട് മത്ത് – ഇല്ല ( 20 ) എന്നിങ്ങനെയാണ്.

prp

Leave a Reply

*