ദയവായി എന്നെ എറിഞ്ഞു തകര്‍ക്കരുത്’; കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര

തിരുവനന്തപുരം: ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ബസ്സുകളുടെ പ്രതീകാത്മക റാലി. ‘ദയവായി എന്നെ എറിഞ്ഞു തകര്‍ക്കരുത്, ഒരുപാട് പേരുടെ അന്നമാണ്’ എന്ന അഭ്യര്‍ത്ഥനയുമായായിരുന്നു കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര.

കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസില്‍ നിന്നും പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് തകര്‍ന്ന കെഎസ്ആര്‍ടിസി ബസ്സുകളും ജീവനക്കാരും വരിവരിയായി അണിനിരന്നത്. റാലി കെഎസ്ആര്‍ടിസി എം. ഡി ടോമിന്‍ ജെ തച്ചങ്കരി ഉദ്ഘാടനം ചെയ്തു.

കെഎസ്ആര്‍ടിസി തകര്‍ത്തത് കൊണ്ട് ആര്‍ക്കും നേട്ടമില്ല. സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കെഎസ്ആര്‍ടിസി ബസ് തകര്‍ക്കുന്നതില്‍ കാര്യമില്ല. നഷ്ടം കെഎസ്ആര്‍ടിസി തന്നെ വഹിക്കണം. ദയവായി അക്രമത്തില്‍ നിന്നും കെഎസ്ആര്‍ടിസിയെ ഒഴിവാക്കണമെന്നും തച്ചങ്കരി അഭ്യര്‍ത്ഥിച്ചു.

ഇന്നലെയും ഇന്നുമായി ബിജെപി നടത്തിയ അക്രമസംഭവങ്ങളില്‍ ഇതുവരെ നൂറോളം ബസ്സുകളാണ് തകര്‍ത്തത്. 3.35 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് കണക്ക്.

prp

Related posts

Leave a Reply

*