കെഎസ്ആര്‍ടിസി: പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചവിട്ട താല്‍ക്കാലിക ജീവനക്കാര്‍ ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നില്‍ ശയന പ്രദക്ഷിണം നടത്തിയാണ് കണ്ടക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

ഇതില്‍ തീരുമാനമൊന്നും ആകാത്ത സാഹചര്യത്തിലാണ് കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിനിറങ്ങിയിരിക്കുന്നത്. പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക ജീവനക്കാരില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. അതിനാല്‍ത്തന്നെ ഉള്ള ജോലി നഷ്ടമായ സാഹചര്യം ജീവിതം വഴിമുട്ടിച്ചതോടെയാണ് ഇവര്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയിരിക്കുന്നത്.

തങ്ങളുടെ പ്രശ്‌നത്തില്‍ തൊഴിലാളി യൂണിയനുകള്‍ ഇതുവരെ പ്രതികരിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. തങ്ങള്‍ നടത്തിയ സമരങ്ങളെല്ലാം സര്‍ക്കാരും കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക ജീവനക്കാര്‍ ആരോപിക്കുന്നു.

prp

Related posts

Leave a Reply

*