തമ്പാനൂരില്‍ കെഎസ്‌ആര്‍ടിസി ബസിന്‌ തീപിടിച്ചു

തിരുവനന്തപുരം: തമ്പാനൂരില്‍ കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. ഡിപ്പോക്കുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന വിവരം ലഭ്യമല്ല.

ബുധനാഴ്ച രാവിലെ കാട്ടാക്കടയില്‍ നിന്നെത്തിയ ബസിനാണ് തീപിടിച്ചത്. ഉടന്‍ തീ അണക്കാന്‍ കഴിഞ്ഞതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

 

 

prp

Related posts

Leave a Reply

*