കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ്‌ 26 പേര്‍ക്ക് പരിക്ക്

കോട്ടയം: കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന ബസ് ഉച്ചയ്ക്ക് 2.45 ഓടെ കെ.കെ റോഡില്‍ പാന്പാടിക്ക് സമീപം നെടുങ്കുഴിയില്‍ താഴ്ചയിലേക്ക് മറിഞ്ഞ് 24 പേര്‍ക്കാണ് പരിക്കേറ്റത്.

2പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 22 പേരെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മുന്നില്‍ പോയ ഓട്ടോറിക്ഷ അപ്രതീക്ഷിതമായി വട്ടംതിരിച്ചപ്പോള്‍ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണം. പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.

 

prp

Related posts

Leave a Reply

*