ടെസ്റ്റ് കരിയറില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി വിരാട് കോലി

അഹമ്മദാബാദ്: ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റനെന്ന എം.എസ് ധോനിയുടെ റെക്കോഡിനൊപ്പമെത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ കളത്തിലിറങ്ങിയതോടെയാണ് ടെസ്റ്റ് കരിയറില്‍ പുതിയൊരു റെക്കോഡ് കൂടി കോലി സ്വന്തമാക്കിയത്.

60 ടെസ്റ്റുകളിലാണ് ഇരുവരും ഇന്ത്യയെ നയിച്ചത്. ക്യാപ്റ്റനായുള്ള കോലിയുടെ 60-ാം ടെസ്റ്റായിരുന്നു ഇത്.

നേരത്തെ മൂന്നാം ടെസ്റ്റിലെ ജയത്തോടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടം ധോനിയെ മറികടന്ന് കോലി സ്വന്തമാക്കിയിരുന്നു. ധോനിയുടെ പേരില്‍ 21 ജയങ്ങളും കോലിയുടെ പേരില്‍ 22 ജയങ്ങളുമാണുള്ളത്.

ഇംഗ്ലണ്ടിനെതിരേ നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ 36 ടെസ്റ്റ് ജയങ്ങളെന്ന നേട്ടം സ്വന്തമാക്കാന്‍ കോലിക്ക് സാധിക്കും. ഇതോടെ മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ റെക്കോഡ് മറികടക്കാനും കോലിക്ക് സാധിക്കും.

prp

Leave a Reply

*