ഉല്ലാസയാത്ര എന്നും പറഞ്ഞാണ് ഷാഫി ഇലന്തൂരിലേക്ക് കൊണ്ടുപോയത്, മയക്കുമരുന്ന് ഇടപാട് നടത്തി; നിര്‍ണായക വെളിപ്പെടുത്തലുമായി കൊച്ചിയിലെ യുവതികള്‍

കൊച്ചി: ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന വീട്ടിലെത്തിച്ച്‌ ഒന്നാം പ്രതി മുഹമ്മദ് ഷാഫി പീഡിപ്പിച്ചെന്ന് കരുതുന്ന രണ്ട് യുവതികളെ അന്വേഷണസംഘം ചോദ്യം ചെയ്തു.

ഉല്ലാസയാത്രയെന്ന പേരിലാണ് ഇലന്തൂരിലേക്ക് തങ്ങളെ കൊണ്ടുപോയതെന്ന് ഇവര്‍ മൊഴി നല്‍കി.

എറണാകുളം പൊലീസ് ക്ളബില്‍ ഇന്നലെ വൈകിട്ടാണ് യുവതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഷാഫിയുമായി മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നതായി യുവതികള്‍ മൊഴി നല്‍കി. ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

നഗരത്തില്‍ താമസിക്കുന്ന രണ്ടു യുവതികള്‍ മുഹമ്മദ് ഷാഫിയുടെ മയക്കുമരുന്ന് വില്പന ശൃംഖലയിലെ കണ്ണികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ ഇലന്തൂരിലെ വീട്ടിലെത്തിച്ച്‌ ഭഗവല്‍സിംഗ്, ഭാര്യ ലൈല എന്നിവരുടെ ഒത്താശയോടെ പീഡിപ്പിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

അതിനിടെ, ശ്രീദേവി എന്ന പേരിലുള്‍പ്പെടെ ഒന്നിലേറെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ മുഹമ്മദ് ഷാഫി ഉപയോഗിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ മറ്റാരോ സഹായിച്ചിട്ടുണ്ടെന്നാണ് സൂചന.

ഡി.എന്‍.എ സാമ്ബിള്‍ ശേഖരിച്ചു

നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍സിംഗ്, ലൈല എന്നിവരെ എറണാകുളം മെഡിക്കല്‍ കോളേജില്‍ ഇന്നലെ പരിശോധനയ്ക്ക് വിധേയരാക്കി. ഡി.എന്‍.എ പരിശോധനയ്ക്ക് ആവശ്യമായ രക്തസാമ്ബിളുകള്‍ ഇവരില്‍ നിന്ന് ശേഖരിച്ചു. ഫോറന്‍സിക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലൈംഗികശേഷി പരിശോധനയും നടത്തി.

കൊല്ലപ്പെട്ട ലോട്ടറി വില്പനക്കാരി പദ്മത്തിന്റെ 39 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പണയ സ്ഥാപനത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പദ്മയെ കൊന്നശേഷം കൈവശമാക്കിയ സ്വര്‍ണാഭരണങ്ങള്‍ ഗാന്ധിനഗറിലെ സ്വകാര്യ സ്ഥാപനത്തില്‍ പണയം വച്ച്‌ 1,10,000 രൂപയാണ് ഷാഫി വായ്പയെടുത്തത്. ഷാഫിയെ എത്തിച്ചാണ് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുത്തത്. ആഭരണങ്ങള്‍ പദ്മത്തിന്റേതാണെന്ന് സഹോദരിയും മകനും തിരിച്ചറിഞ്ഞു. മുമ്ബും ഇയാള്‍ സ്വര്‍ണം പണയം വച്ചിട്ടണ്ടോയെന്ന് പൊലീസ് പരിശോധിക്കും.

prp

Leave a Reply

*