കിഴക്കമ്ബലത്തിനും അപ്പുറത്തേയ്ക്ക് വളര്‍ന്ന് ട്വന്റി ട്വന്റി, അഞ്ച് പഞ്ചായത്തില്‍ വ്യക്തമായ ലീഡ് നേടി മുന്നേറുന്നു

കൊച്ചി : മൂന്ന് മുന്നണികളെയും മാറ്റിനിര്‍ത്തി പുതു പരീക്ഷണവുമായി അരങ്ങേറ്റം കുറിച്ച ട്വന്റി ട്വന്റി കിഴക്കമ്ബലത്ത് നിന്നും സമീപ പ്രദേശങ്ങളിലേക്കും വളരുന്ന സൂചനയാണ് ഇക്കുറി പുറത്ത് വരുന്ന ഫലം സൂചിപ്പിക്കുന്നത്. ട്വന്റി ട്വന്റിയുടെ ശക്തിഗോപുരമായ കിഴക്കമ്ബലത്തില്‍ നിന്നും സമീപത്തുള്ള പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുക്കുമെന്ന വ്യക്തമായ സൂചനയാണ് പുറത്ത് വരുന്നത്. മത്സരിച്ച അഞ്ച് പഞ്ചായത്തുകളായ കിഴക്കമ്ബലം, വെങ്ങോല, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്ത് നാട് എന്നീ പഞ്ചായത്തുകളില്‍ മികച്ച ലീഡ് നേടുകയാണ് ട്വന്റി ട്വന്റി. കിഴക്കമ്ബലത്തില്‍ നിന്നും കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറുവാനുള്ള കരുത്ത് നേടുകയാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ട്വന്റി ട്വന്റി. ജനകീയമായ നിരവധി പദ്ധതികളിലൂടെ രാജ്യമാകമാനും ശ്രദ്ധേയമായ കിഴക്കമ്ബലം മോഡല്‍ കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിക്കുകയാണ്.

കിഴക്കമ്ബലത്ത് നിര്‍ണായക ശക്തിയായി വളര്‍ന്ന ട്വന്റി ട്വന്റിയെ കെട്ടുകെട്ടിക്കാന്‍ ഇക്കുറി എല്‍ ഡി എഫും യു ഡി എഫും സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതൊന്നും ഫലത്തില്‍ പ്രതിഫലിച്ചുകണ്ടില്ല.

prp

Leave a Reply

*