കേരളത്തിലുള്ളത്​ കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്​: കേരളത്തിലുള്ളത്​ കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണെന്ന്​ ബി.ജെ.പി നേതാവ്​ കെ.സുരേന്ദ്രന്‍. ബിനോയ്​ കോടിയേരി പ്രശ്​നത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും അതിന്‍റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്​.

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നും മിണ്ടാന്‍ പ്രതിപക്ഷത്തിന് ധൈര്യമില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

​ഫേസബുക്ക്​ പോസ്റ്റിന്‍റെ​ പൂര്‍ണ്ണരുപം

”ബിനോയ് കോടിയേരി പ്രശ്നത്തില്‍ കോണ്‍ഗ്രസ്സും യു. ഡി. എഫും അതിന്‍റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രശ്നത്തില്‍ അവര്‍ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയില്‍ ഒട്ടകപ്പക്ഷിനയമാണ് അവര്‍ കാണിച്ചത്. ഒന്നും മിണ്ടാന്‍ അവര്‍ക്കു ധൈര്യമില്ല. ഉമ്മന്‍ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയാണെങ്കില്‍ പലതിലും പെട്ടുകിടക്കുകയുമാണ്. കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്…”

 

 

 

 

prp

Related posts

Leave a Reply

*