ക്ഷേത്രങ്ങളിലും പള്ളികളിലുമെല്ലാം ഇന്ത്യന്‍ പതാക ഉയര്‍ത്തണമെന്ന്!

ചണ്ഡീഗഢ്: റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വേദിയൊരുങ്ങവെ മതവിശ്വസത്തിന്റെ ഇടങ്ങളിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ ഹരിയാനയില്‍ നിന്നൊരു മന്ത്രി ആഹ്വാനം  ചെയ്തിരിക്കുകയാണ്. ജനുവരി 26ന് മതകേന്ദ്രങ്ങളില്‍ ത്രിവര്‍ണ്ണ പതാക ഉയരണമെന്ന് ഹരിയാന വ്യവസായ, കൊമേഴ്സ് വകുപ്പ് മന്ത്രി വിപുല്‍ ഗോയല്‍ ആണ്  ആഹ്വാനം ചെയ്തിരിക്കുന്നത്.

ക്ഷേത്രങ്ങളിലും, മുസ്ലീം ക്രിസ്ത്യന്‍ പള്ളികളിലും ദേശീയ പതാക ഉയരട്ടെയെന്ന് വിപുല്‍ ഗോയല്‍ വ്യക്തമാക്കി. ഒരു പുതിയ ഇന്ത്യയുടെ പിറവിക്കായും ജനങ്ങളുടെ രാജ്യസ്നേഹം വളര്‍ത്താനും ഈയൊരു രീതി ഗുണം ചെയ്യുമെന്ന് മന്ത്രി പ്രസ്താവിച്ചു.

തന്‍റെ സ്വന്തം മണ്ഡലമായ ഫരീദാബാദില്‍ മതസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച്‌ ഈയൊരു അപേക്ഷ മുന്നോട്ട് വെയ്ക്കുമെന്ന് ഗോയല്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ഇടയില്‍ രാജ്യസ്നേഹം വളര്‍ത്താന്‍ ഇത് സഹായിക്കും. രാജ്യത്തിന്റെ താല്‍പര്യമാണ് ഏറ്റവും വലിയ മതം. രാജ്യത്തെ ജനങ്ങളുടെ അജണ്ടയാണത്, അല്ലാതെ ഏതെങ്കിലും വ്യക്തിയുടെ താല്‍പര്യമല്ല. മതസ്ഥാപനങ്ങളില്‍ ത്രിവര്‍ണ്ണ പതാക ഉയരുന്നതില്‍ വിവാദം ഉയരേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.

 

prp

Related posts

Leave a Reply

*