കെവിന്‍ വധക്കേസ്;പ്രതിയുടെ വിഡിയോ കോള്‍ അന്വേഷിക്കാന്‍​ നിര്‍ദേശം

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതി പൊലീസ്​ കസ്​റ്റഡിയിലിരിക്കെ ബന്ധുക്കളുമായി വിഡിയോ കോള്‍ നടത്തിയ സംഭവം അന്വേഷിക്കാന്‍ കോട്ടയം എസ്​.പിയുടെ ഉത്തരവ്​. സംഭവം സ്​പെഷ്യല്‍ ബ്രാഞ്ച്​ അന്വേഷിച്ച്‌​ 24 മണിക്കൂറിനകം റിപ്പോര്‍ട്ട്​ നല്‍കാനാണ്​ ഉത്തരവ്​.

വെള്ളിയാഴ്​ച ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റിനു മുന്നില്‍ പ്രതികളെ ഹാജരാക്കാനായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. കോടതി വളപ്പില്‍ നിന്ന്​​ പ്രതിയായ ഷെഫിന്‍ വീട്ടുകാരുമായി വി​ഡിയോ കോളിലൂടെ സംസാരിക്കുകയായിരുന്നു.

നാലരക്കായിരുന്നു പ്രതികളെ കോടതിയില്‍ എത്തിച്ചത്​. കോടതി വളപ്പില്‍ നില്‍ക്കു​മ്പോള്‍ ഷെഫിനെ കാണാനെത്തിയ സ്​ത്രീ അവരുടെ ഫോണില്‍ നിന്ന്​ ഷെഫിന്‍റെ ബന്ധുക്കളെ വിളിക്കുകയായിരുന്നു. പൊലീസ്​ വാഹനത്തിലിരിക്കുകയായിരുന്ന ഷെഫിന്‍ സ്​ത്രീയുടെ കൈയിലുള്ള ഫോണിലൂടെ വീട്ടുകാരോട്​ സംസാരിച്ചു. ഇത്​ പൊലീസ്​ ഉദോഗസ്​ഥര്‍ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ്​ അന്വേഷിക്കാന്‍ എസ്​.പി ഉത്തരവിട്ടത്​.

prp

Related posts

Leave a Reply

*