ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് സന്ദേശങ്ങള്‍ കൈമാറി തൃക്കാക്കര തൃധി വെല്‍നസ് സെന്‍റര്‍

കൊച്ചി: അന്താരാഷ്ട്ര വെല്‍നസ് ദിനത്തില്‍ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് സന്ദേശങ്ങള്‍ കൈമാറി തൃക്കാക്കര തൃധി വെല്‍നസ് സെന്‍റര്‍. ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്ന ചടങ്ങില്‍ ഡോക്ടര്‍ എ. ശ്രീകുമാര്‍,  ജീവിതശൈലീ രോഗങ്ങള്‍, അല്ലാത്ത രോഗങ്ങള്‍, വൈറസ് പ്രതിരോധം എങ്ങനെ സാധ്യമാക്കാം എന്നിവയെക്കുറിച്ച്  സംസാരിച്ചു.

രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരുന്നതിനു മുമ്പ് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടത് നമ്മുടെ ആവശ്യകതയാണ്. ഒരു സെക്കന്‍റിന്‍റെ ഒരംശമാണ് നമ്മുടെ ജീവിതത്തില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നത്, എന്നാല്‍ ആ ഒരംശമാണ് പിന്നീട് ജീവിതം തന്നെ ഇല്ലാതാക്കുന്നത്- ഡോക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു.

ശരീരത്തിന്‍റെ പ്രധാന ഘടകങ്ങളാണ് ശരീരം, മനസ്സ്, ആത്മാവ്  എന്നിവ. ഇത് മനസിലാക്കിക്കൊണ്ട് രോഗം വരാതിരിക്കാന്‍ വേണ്ടി ജീവിക്കുകയാണ് നാം ചെയ്യേണ്ടതെന്നും രോഗം വന്ന് നെട്ടോട്ടമോടുന്നതല്ല അഭികാമ്യമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  കൂടാതെ 3D ഹെല്‍ത്ത് ചികിത്സാരീതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

prp

Related posts

Leave a Reply

*