ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് സന്ദേശങ്ങള്‍ കൈമാറി തൃക്കാക്കര തൃധി വെല്‍നസ് സെന്‍റര്‍

കൊച്ചി: അന്താരാഷ്ട്ര വെല്‍നസ് ദിനത്തില്‍ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് സന്ദേശങ്ങള്‍ കൈമാറി തൃക്കാക്കര തൃധി വെല്‍നസ് സെന്‍റര്‍. ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്ന ചടങ്ങില്‍ ഡോക്ടര്‍ എ. ശ്രീകുമാര്‍,  ജീവിതശൈലീ രോഗങ്ങള്‍, അല്ലാത്ത രോഗങ്ങള്‍, വൈറസ് പ്രതിരോധം എങ്ങനെ സാധ്യമാക്കാം എന്നിവയെക്കുറിച്ച്  സംസാരിച്ചു. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരുന്നതിനു മുമ്പ് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടത് നമ്മുടെ ആവശ്യകതയാണ്. ഒരു സെക്കന്‍റിന്‍റെ ഒരംശമാണ് നമ്മുടെ ജീവിതത്തില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നത്, എന്നാല്‍ ആ ഒരംശമാണ് പിന്നീട് ജീവിതം തന്നെ […]