ഈവര്‍ഷത്തെ സര്‍ക്കാരിന്‍റെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ സര്‍ക്കാരിന്‍റെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വകുപ്പുകള്‍ക്ക് ആഘോഷങ്ങള്‍ക്കായി അനുവദിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് ഉപയോഗിക്കും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി . ദുരന്തബാധിതരെ സഹായിക്കാന്‍ ഏവരും മുന്നോട്ട് വരണമെന്നും കഴിയുന്ന വിധത്തില്‍ എല്ലാവരും സഹായങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍, പൊതുമേഖലാന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്ബളം ദുരിതാസ്വാസനിധിയിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ ധനസഹായത്തെ സര്‍വീസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. പ്രളയബാധിത പ്രദേശങ്ങളില്‍ ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രളയദുരനത്തില്‍ സംസ്ഥാനത്തൊട്ടാകെ 8,316 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. 20, 000 ത്തോളം വീടുകള്‍ തകര്‍ന്നു. 10,000 കിമീ റോഡുകള്‍ നശിച്ചു. വിവിധ ജില്ലകളിലായി 38 പേര്‍ മരിച്ചു. നാല് പേരെ കാണാനില്ല. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

prp

Related posts

Leave a Reply

*