കോവിഡ് മരണ കണക്കില്‍ കേരളം മുന്നില്‍: കീഴ്‌മേല്‍ മറിഞ്ഞ് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണ നിരക്കില്‍ വന്‍ വര്‍ദ്ധനവ്. കേരളത്തിലെ പ്രതിവാര കൊവിഡ് മരണ നിരക്ക് രാജ്യത്ത് തന്നെ ഉയര്‍ന്നു നില്‍ക്കുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിയമ സഭയില്‍ സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കുറയുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ജൂലായ് 15 മുതല്‍ 31 ഒന്ന് വരെയുള്ള കണക്കുകളിലാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ഈ രണ്ട് ആഴ്ചകളില്‍ പത്ത് ലക്ഷം പേരില്‍ 24 മരണങ്ങളാണ് കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ദേശീയ തലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മഹാരാഷ്ട്രയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്. മഹാരാഷ്ട്രയില്‍ ഈ ആഴ്ചകളില്‍ മരണ നിരക്ക് പത്ത് ലക്ഷത്തില്‍ 12 എണ്ണമാണ്. ദേശീയ ശരാശരി പരിശോധിക്കാല്‍ ഈ നിരക്ക് പത്ത് ലക്ഷത്തില്‍ രണ്ട് എന്ന നിലയാണുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഒരു ദിവസത്തെ ഏറ്റവും കുടുതല്‍ മരണങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 420 മരണങ്ങളില്‍ 28 ശതമാനവും കേരളത്തില്‍ നിന്നായിരുന്നു. ചൊവ്വാഴ്ച, മഹാരാഷ്ട്ര വീണ്ടും ദൈനംദിന മരണങ്ങളില്‍ കേരളത്തെ മറികടക്കുകയും ചെയ്തു. എന്നാല്‍ പതിയെ ആണെങ്കിലും കേരളത്തിലെ കോവിഡ് 19 മരണനിരക്ക് ഉയരുന്നു എന്നതാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ദേശീയ തലത്തില്‍ ഇതുവരെയുള്ള കൊവിഡ് മരണങ്ങള്‍ കണക്കാക്കുമ്ബോള്‍ മരണനിരക്ക് സംസ്ഥാനത്ത് 0.50 ശതമാനമാണ്. അഖിലേന്ത്യാ ശരാശരി 1.34 ശതമാനവുമാണ് രോഗനിര്‍ണ്ണയത്തിനും രോഗവ്യാപനത്തോത് അളക്കുന്നതിനും ഏറ്റവും ഫലപ്രദമായ രീതി വ്യാപകമായ ടെസ്റ്റിംഗാണെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ടെസ്റ്റ് പെര്‍ മില്ല്യണ്‍ (ദശലക്ഷത്തില്‍ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം) 7,93,391 ആണ്. അഖിലേന്ത്യാ ശരാശരി 3,41,517 ആണ്. രോഗചികിത്സ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ നിശ്ചിത നിരക്കിലുമാണ് നല്‍കിവരുന്നത്. ഇത്തരം മെച്ചപ്പെട്ട സൂചികകള്‍ ഉള്ളപ്പോഴും നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.45 ശതമാനമാണ്. അഖിലേന്ത്യാതലത്തില്‍ ഇത് 6.73 ശതമാനമാണ്.

prp

Leave a Reply

*